Follow KVARTHA on Google news Follow Us!
ad

മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ചുവന്ന ഗ്രഹമായ ചൊവ്വയെ കീഴടക്കാനുള്ള ശാസ്ത്രലോകത്തിന്റെ Mars, Scientists, Sun,Washington, Study, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വാഷിങ്ടണ്‍: ചുവന്ന ഗ്രഹമായ ചൊവ്വയെ കീഴടക്കാനുള്ള  ശാസ്ത്രലോകത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ചൊവ്വയിലെത്താന്‍ സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ്ങളില്‍ നിന്നും പ്രസരിക്കുന്ന വികിരണങ്ങള്‍ തടസമുണ്ടാക്കുമെന്ന സൂചനകള്‍ ഗവേഷകര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാ സ്വപ്നം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍  ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ചൊവ്വയിലിറങ്ങിയ നാസയുടെ ക്യൂരിയോസിറ്റിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ 2030 ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കുക എന്ന നാസയുടെ പദ്ധതി അവതാളത്തിലായി.

മനുഷ്യന് ചൊവ്വയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് . ഇക്കാലയളവിനുള്ളില്‍ യാത്രികരുടെ ജീവനെ തന്നെ അപായപ്പെടുത്തുന്ന വികിരണ ബാധക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കോസ്മിക കിരണങ്ങളും സൂര്യനില്‍ നിന്നുള്ള ഊര്‍ജ കണങ്ങളുമാണ് ഇതില്‍ ഏറ്റവും അപകടകരം.

 ഒരാള്‍ക്ക് ജീവിതകാലത്ത് 1,000 മില്ലീസിവര്‍ട്ടില്‍ കൂടുതല്‍ വികിരണമേല്‍ക്കാന്‍ പാടില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
Mars, Scientists, Sun,Washington, Study, World, Kerala News, International News, National News
എന്നാല്‍, ചൊവ്വാ യാത്രികന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 662 മില്ലീ സിവര്‍ട്ട് വികിരണം ഏല്‍ക്കുമെന്ന് ക്യൂരിയോസിറ്റിയുടെ റേഡിയേഷന്‍ അസസ്‌മെന്റ് ഡിറ്റക്ടര്‍ നല്‍കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഈ വിവരത്തെ അനുശാസിച്ചാണ് നാസയിലെ ഗവേഷകര്‍ മനുഷ്യ ചൊവ്വാപര്യവേക്ഷണത്തിന് ഇനിയും ഒരുപാടുകാലം  കാത്തിരിക്കണമെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത്.

Keywords: Mars, Scientists, Sun,Washington, Study, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment