Follow KVARTHA on Google news Follow Us!
ad

മക്കളെ ചികിത്സിക്കാന്‍ പണമില്ല, ദയാവധം ആവശ്യപ്പെട്ട് പിതാവ് കോടതിയിലേക്ക്

മക്കളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ദയാവധത്തിന് വിധേയരാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി അച്ഛന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. Man moots court sanction to kill ailing sons
ഷില്ലോങ്: മക്കളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ദയാവധത്തിന് വിധേയരാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി അച്ഛന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തലസീമിയ രോഗം കീഴടക്കിയ മൂന്ന് മക്കള്‍ക്ക് വേണ്ടിയാണ് അസം സ്വദേശിയും ചെരിപ്പ് കച്ചവടക്കാരനുമായ അബ്ദുര്‍ റഹീം ആണ് ഈ ആവശ്യം ഉന്നയിച്ച് മേഘാലയ ഹൈക്കോടതിയെ സമീപിക്കുക.

രക്തത്തെ ബാധിക്കുന്ന തലസീമിയ രോഗം ബാധിച്ചവരാണ് മക്കളായ സാദിഖ് അഹ്മദ് (16), സുഹൈല്‍ (14), മുഹമ്മദ് സമിം (9) എന്നിവര്‍. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് തലസീമിയയ്ക്ക് കാരണം. മാസാമാസം രക്തം മാറ്റുകയാണ് പ്രധാന ചികിത്സ. ഇതിനായി പ്രതിമാസം 45,000 രൂപയോളം ചെലവാകുന്നതായി റഹിം പറയുന്നു. മക്കളുടെ ചികിത്സയ്ക്കുവേണ്ടി ചെരിപ്പ് ഫാക്ടറിയടക്കം എല്ലാ സമ്പാദ്യങ്ങളും വിറ്റു. കഴിയാവുന്നതെല്ലാം ചെയ്തു. ഇനി ദയാവധം മാത്രമാണ് അവസാന വഴി- റഹീം പറയുന്നു.

Father , Permission , Meghalaya High Court , Mercy killing , Thalassemia, Blood disease, Meghalayaറഹീമിന്റെ ഭാര്യയും മറ്റ് മക്കളും അസമില്‍തന്നെയാണ് താമസം. ചികിത്സാസഹായത്തിനായി മേഘാലയ, അസം സര്‍ക്കാറുകളെ സമീപിക്കുന്നുണ്ട്. സഹായം നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചാല്‍ ദയാവധത്തിന് കോടതിയെ സമീപിക്കുമെന്നും എന്നിട്ട് താന്‍ ആത്മഹത്യ ചെയ്യുമെന്നും റഹിം പറഞ്ഞു. എന്നാല്‍, സഹായം ആവശ്യപ്പെട്ട് റഹിമിന്റെ അപേക്ഷ ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അപേക്ഷ കിട്ടിയാല്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മേഘാലയയിലെ ആരോഗ്യസാമൂഹ്യക്ഷേമ മന്ത്രി അലക്‌സാണ്ടര്‍ ഹെക് പറഞ്ഞു.

SUMMARY: A father has decided to seek permission from the Meghalaya High Court for mercy killing of his three sons who have thalassemia, a blood disease.“I can no longer see my children suffering. I have nothing left but to seek permission from the Meghalaya High Court to take away the lives of my children before I commit suicide,” 50-year-old Abdul Rahim said.

Key Words: Father , Permission , Meghalaya High Court , Mercy killing , Thalassemia, Blood disease, Meghalaya , High Court , Abdul Rahim

Post a Comment