Follow KVARTHA on Google news Follow Us!
ad

ജൂണ്‍ ഒന്നു മുതല്‍ ദുബൈ ബസ് റൂട്ടുകളില്‍ സമൂലമാറ്റം

ദുബൈ: ജൂണ്‍ ഒന്ന് ശനിയാഴ്ച മുതല്‍ ദുബൈ ബസ് റൂട്ടുകളില്‍ മാറ്റമുണ്ടാകും. Gulf news, Major changes, Made, Dubai, Bus route, Network, Become, Operation, Saturday, June 1, Introduced, Five extended, Three curtailed, Three routes cancelled, Roads and Transport Authority (RTA), Announced.
ദുബൈ: ജൂണ്‍ ഒന്ന് ശനിയാഴ്ച മുതല്‍ ദുബൈ ബസ് റൂട്ടുകളില്‍ മാറ്റമുണ്ടാകും. നിലവിലെ അഞ്ച് ബസ് റൂട്ടുകള്‍ ദീര്‍ഘിപ്പിച്ചപ്പോള്‍ പുതുതായി മറ്റൊരു റൂട്ട് കൂടി നിലവില്‍ വന്നു. മൂന്ന് റൂട്ടുകള്‍ വെട്ടിച്ചുരുക്കിയപ്പോള്‍ മറ്റ് മൂന്ന് റൂട്ടുകള്‍ റദ്ദാക്കി. ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗോള്‍ഡ് സൂക്ക് ബസ് സ്‌റ്റേഷനേയും ദുബൈ ഫെസ്റ്റിവല്‍ സിറ്റിയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ട്. അല്‍ മുറാഖ്ബത് സ്ട്രീറ്റ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 എന്നിവയിലൂടെയാണ് ഈ പുതിയ റൂട്ട് കടന്നുപോകുന്നത് ആര്‍.ടി.എ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ഈസ അല്‍ ഹാശിമി അറിയിച്ചു.

അഞ്ച് റൂട്ടുകളാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. റൂട്ട് 44 അല്‍ റഷാദിയ മെട്രോ സ്‌റ്റേഷന്‍ വരേയും റൂട്ട് എഫ്46 ദുബൈ ഇന്‍ വെസ്റ്റ് മെന്റ് പാര്‍ക്ക് വരേയും റൂട്ട് 64എ ദുബൈ ഫെസ്റ്റിവല്‍ സിറ്റി വരേയും റൂട്ട് 84 ടീകോം റെസിഡന്‍സ് കോമ്പ്‌ലക്‌സ് വരേയും റൂട്ട് എഫ്21 അല്‍ നഹ്ദ വരേയുമാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

റൂട്ട് 48, എഫ്2, എഫ്16 എന്നീ റൂട്ടുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഈ റൂട്ടുകള്‍ മറ്റ് ചില റൂട്ടുകള്‍ മുഖേന പുനസ്ഥാപിച്ചിട്ടുണ്ട്. 4, 22, 31 എന്നീ റൂട്ടുകളാണ് വെട്ടിച്ചുരുക്കിയത്. റൂട്ട് 4ലേയ്ക്കുള്ള യാത്രയ്ക്ക് റൂട്ട് 44ഉം റൂട്ട് 22 ലേയ്ക്കുള്ള യാത്രയ്ക്ക് റൂട്ട് 8ഉം പ്രയോജനപ്പെടുത്താം.
Gulf news, Major changes, Made, Dubai, Bus route

SUMMARY: Major changes have been made to Dubai’s bus route network which will become operation on Saturday June 1. One new route has been introduced, while five extended, three curtailed and three routes cancelled, the Roads and Transport Authority (RTA) has announced.

Keywords: Gulf news, Major changes, Made, Dubai, Bus route, Network, Become, Operation, Saturday, June 1, Introduced, Five extended, Three curtailed, Three routes cancelled, Roads and Transport Authority (RTA), Announced.

Post a Comment