Follow KVARTHA on Google news Follow Us!
ad

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രത്തിലേക്ക് കെ.എസ്.യു മാര്‍ച്ച്

കോഴിക്കോട് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് കെ.എസ്.യുMedical Management Excam Centre,K.S.U, S.F.I, March, Kozhikode, Students, Police, Kerala, Kerala News, International News, National News, Gulf News, Health News,
കോഴിക്കോട്: കോഴിക്കോട് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. പരീക്ഷ നടക്കുന്ന ചാത്തമംഗലം എം.ഇ.എസ് രാജ റസിഡന്‍ഷ്യന്‍ സ്‌കൂളിലേക്കാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരീക്ഷ നടക്കാനിരിക്കെയാണ് പ്രതിഷേധം. മാനേജ്‌മെന്റ് പ്രതിനിധികളും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ പരീക്ഷാ കേന്ദ്രത്തിനു   മുന്നില്‍ ചെറിയ ഉന്തും തളളും ഉണ്ടായി. തുടര്‍ന്നു ഗേറ്റ് തള്ളിത്തുറന്ന് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിനുളളില്‍ കയറി മുദ്രാവാക്യം വിളിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തകരും പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയിട്ടുണ്ട്.

ഒമ്പത് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ തടയുമെന്ന് എസ്.എഫ്.ഐയും അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് എസ്.എഫ്.ഐയുടെ മാര്‍ച്ച്. പ്രവേശന പരീക്ഷയ്ക്ക് മാനേജ്‌മെന്റുകള്‍ സ്വന്തമായി തയാറാക്കിയ
ചോദ്യപേപ്പര്‍ ചോര്‍ത്തി മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പ്രതിഷേധം.

Medical Management Excam Centre,K.S.U, S.F.I, March, Kozhikode, Students, Police, Kerala, Kerala
പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് കെ.എസ്.യു നടത്തിയമാര്‍ച്ച്
മുന്‍കൂറായി പണം നല്‍കി സീറ്റുകള്‍ ഉറപ്പിച്ച കുട്ടികള്‍ക്ക് മാനേജ്‌മെന്റ് ആസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ മാനേജിങ് ഡയറക്ടറായുള്ള കോഴിക്കോട് അത്തോളിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച പരിശീലനം നല്‍കിയതായ വാര്‍ത്ത ഏറെ വിവാദം സൃഷ്ടിച്ചു.

11 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 360 സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച പരീക്ഷ നടക്കുന്നത്. 1300 ലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ നാലര വരെയാണ് പരീക്ഷ. ഉച്ചയോടെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധ പ്രകടനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ  സൂചന ലഭിച്ചിട്ടും പരീക്ഷാ കേന്ദ്രത്തില്‍   പോലീസ് സംരക്ഷണം ഏര്‍പെടുത്തിയിരുന്നില്ല.

Keywords: Medical Management Excam Centre,K.S.U, S.F.I, March, Kozhikode, Students, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment