Follow KVARTHA on Google news Follow Us!
ad

ഐ.പി.എല്‍. വിവാദത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. IPL Crisis: Politics and Sports should not be mixed, says PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐ.പി.എല്‍. ഒത്തുകളി വിവാദത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കുഴയ്‌ക്കേണ്ട. ഐ.പി.എല്‍. വിവാദത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല - വിദേശപര്യടനം കഴിഞ്ഞ് ഡല്‍ഹിയിലേക്ക് മടങ്ങവെ വിമാനത്തില്‍ വച്ച് പ്രധാനമന്ത്രി പറഞ്ഞു.

ക്രിക്കറ്റും രാഷ്ട്രീയവും വ്യത്യസ്ത മേഖലകളാണ്. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. ഒത്തുകളി വിവാദത്തെക്കുറിച്ച് പോലീസും ബി.സി.സി.ഐയും അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരട്ടെ- പ്രധാനമന്ത്രി നയം വ്യക്തമാക്കി.

ഇതേസമയം, ബി.സി.സി.ഐ. പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് കേന്ദ്ര കായികമന്ത്രിയുടെ നിലപാട്. അന്വേഷണം കഴിയുംവരെ സ്ഥാനത്തുനിന്ന് ശ്രീനിവാസന്‍ മാറിനില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിയമ മന്ത്രി കപില്‍ സിബലും സര്‍ക്കാര്‍ സ്‌പോര്‍ട്‌സില്‍ ഇടപടേണ്ടതില്ലെന്ന നിലപാടിലാണ്.

Politics, Prime Minister, Manmohan Singh , Rajasthan Royals , Siddharth TrivediSUMMARY: Politics and sports should not get mixed, Prime Minister Manmohan Singh said on Friday on the spot fixing and betting scandal that has rocked cricket in India.
Asked if the government was contemplating intervention into the scandal, Manmohan Singh said: "I would not like to comment on the type of things you have mentioned. This is under investigation."

KEY WORDS: Politics, Prime Minister, Manmohan Singh , Rajasthan Royals , Siddharth Trivedi , prosecution witness , Delhi Police, Spot-fixing scandal , Indian cricket ,  Delhi,  Police spoke ,Trivedi

Post a Comment