Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക വളര്‍ച്ചാ നിരക്ക് പത്തുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 2012-13 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് വെറും അഞ്ചു ശതമാനം മാത്രമാണെന്ന് India's 2012/13 fiscal deficit narrows to 4.9 percent of GDP
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 2012-13 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് വെറും അഞ്ചു ശതമാനം മാത്രമാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ വ്യക്തമാകുന്നു. മാര്‍ച്ച് 31ന് അവസാനിച്ച അവസാന ത്രൈമാസത്തില്‍ ജിഡിപി വളര്‍ച്ച 4.8 ശതമാനം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കാര്‍ഷിക, ഖനന, നിര്‍മ്മാണ മേഖലകളിലെ തകര്‍ച്ചയാണ് വളര്‍ച്ചാനിരക്കിലെ പതനത്തിന് വഴിവെച്ചത്. കാര്‍ഷിക രംഗത്തെ വളര്‍ച്ചാ നിരക്ക് 3.6 ല്‍ നിന്ന് 1.9 ആയാണ് ഇടിഞ്ഞത്. ഖനന മേഖലയില്‍ ഇത് മൈനസ് 3.1 ലേക്ക് താഴ്ന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ച 4.8 ശതമാനം മാത്രമായിരുന്നു. ഇക്കാലയളവില്‍ നിര്‍മാണ മേഖലയിലെ വളര്‍ച്ച 2.6 ശതമാനമാണ്.

India's fiscal deficit , Fiscal year, March, Gross domestic product, Government data , Q4 GDP dataകൃഷിയിലുണ്ടായിരിക്കുന്ന വളര്‍ച്ചയാകട്ടെ 1.4 ശതമാനം മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും നീക്കങ്ങള്‍ ഫലവത്തായില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.എന്നാല്‍ വളര്‍ച്ചാനിരക്കിലെ ഇടിവ് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ സാമ്പത്തിക രംഗത്ത് ഉണര്‍വ്വ് ദൃശ്യമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

SUMMARY: India's fiscal deficit during the 2012/13 fiscal year that ended in March was 4.9 trillion rupees, or equivalent to 4.9 percent of the country's gross domestic product, government data showed on Friday.

KEYWORDS: India's fiscal deficit , Fiscal year, March, Gross domestic product, Government data , Q4 GDP data

Post a Comment