Follow KVARTHA on Google news Follow Us!
ad

ഐ.പി.എല്‍ ഒത്തുകളി: ഞെട്ടലും നിരാശയുമുണ്ടാക്കിയെന്ന് സച്ചിന്‍

ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പെട്ടതില്‍ അതിയായIPL, Cricket, Mumbai, Sachin Tendulker, Mahendra Singh Dhoni, Press meet, National, Kerala News, International News, National News, Gulf News, Health News,
മുംബൈ: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പെട്ടതില്‍ അതിയായ ഞെട്ടലും നിരാശയുമുണ്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വാതുവെയ്പുമായി ബന്ധപ്പെട്ടുള്ള അറസ്റ്റും വാര്‍ത്തകളും ഓരോന്നായി വെളിപ്പെടുന്നതിനിടെ ഇതാദ്യമായാണ് സച്ചിന്‍ ഒത്തുകളിക്കെതിരെ പ്രതികരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി പുറത്തുവരുന്ന വിവരങ്ങള്‍ എന്നില്‍  വളരെയധികം ഞെട്ടലും നിരാശയുമാണുണ്ടാക്കിയത്. ക്രിക്കറ്റിനെ പോലൊരു മഹത്തായ കളി തെറ്റായ പ്രവണതകള്‍ കാരണം വാര്‍ത്തകളില്‍ നിറയുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

IPL, Cricket, Mumbai, Sachin Tendulker, Mahendra Singh Dhoni, Press meet, National, Kerala ഐ.പി.എല്‍ ആറാം സീസണിലെ വാതുവെയ്പ് ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി മൗനം പാലിക്കുമ്പോഴാണ് പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബി.സി.സി.ഐയുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയിലും ഇംഗ്ലണ്ടിലും നടന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ ഒത്തുകളിയെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്തത്.

Keywords: IPL, Cricket, Mumbai, Sachin Tendulker, Mahendra Singh Dhoni, Press meet, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment