Follow KVARTHA on Google news Follow Us!
ad

വേരിഫിക്കേഷന്‍ സംവിധാനം ഇനി ഫെയ്‌സ്ബുക്കിലും

വ്യാജന്മാര്‍ വ്യപാകമായതോടെ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. ട്വിറ്റര്‍, വൈന്‍, ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ മീഡിയകളിലെ വെരിഫിക്കേഷന്‍ Facebook starts verifying high-profile accounts
ന്യൂഡല്‍ഹി: വ്യാജന്മാര്‍ വ്യപാകമായതോടെ  പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. ട്വിറ്റര്‍, വൈന്‍, ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ മീഡിയകളിലെ വെരിഫിക്കേഷന്‍ സംവിധാനമാണ് ഫെയ്‌സ്ബുക്കും ഉപയോഗിക്കും. സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ നല്‍കുന്ന വെരിഫിക്കേഷന് സമാനമായ സംവിധാനമാണ് ഫെയ്‌സ്ബുക്കും ഒരുക്കിയിരിക്കുന്നത്.

വെരിഫൈ ചെയ്ത അക്കൌണ്ടുകളില്‍ പേരിനൊപ്പം നീല ചെക്ക് മാര്‍ക്ക് അടയാളപ്പെടുത്തിയിരിക്കും. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും പേജുകളും വ്യാപകമായതോടെയാണ് വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചത്.

ഇതോടെ നെറ്റ് ഉപയോക്താക്കള്‍ക്ക് സെലിബ്രിറ്റികളുടെ ഓഫീഷ്യല്‍ പേജുകള്‍ കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കും. തുടക്കത്തില്‍ സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ ബ്രാന്‍ഡുകള്‍ എന്നിവരുടെ അക്കൌണ്ടുകള്‍ക്കായിരിക്കും വെരിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുക.
Social networking , Facebook, Official pages, Profiles of celebrities

SUMMARY: Social networking giant Facebook today announced that it has started a new feature that allows users to identify official pages and profiles of celebrities, brands, journalists, businesses etc. Microblogging website Twitter already has this feature, called Verified Accounts.

Key Words: Social networking , Facebook, Official pages, Profiles of celebrities, Brands, Journalists, Businesses , Microblogging website,  Twitter , Feature,  Verified Accounts.

Post a Comment