Follow KVARTHA on Google news Follow Us!
ad

സമയമാവുമ്പോള്‍ എല്ലാം പറയാം: ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ എം എസ് ധോണി വീണ്ടും മൗനംപാലിച്ചു.ഐ.സി.സി ചാമ്പ്യന്‍സ്‌ട്രോഫിക്കായി ലണ്ടനിലെത്തിയ ഇന്ത്യന്‍ നായകന്‍ പത്രസമ്മേളനത്തിEven in England Dhoni refuses to be put in spot
ലണ്ടന്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ എം എസ് ധോണി വീണ്ടും മൗനംപാലിച്ചു.ഐ.സി.സി ചാമ്പ്യന്‍സ്‌ട്രോഫിക്കായി ലണ്ടനിലെത്തിയ ഇന്ത്യന്‍ നായകന്‍ പത്രസമ്മേളനത്തില്‍  എല്ലാം സമയമാകുമ്പോള്‍ പറയാം എന്ന് പറഞ്ഞ് ഒത്തുകളി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ മെയ്യപ്പനടക്കമുള്ളവരിലേക്ക് നീണ്ടതോടെയാണ് ധോണിയും സംശയത്തിന്റെ നിഴലിലായത്.

ബര്‍മിംഗ്ഹാമിലായിരുന്നു ധോണിയുടെ വാര്‍ത്താ സമ്മേളനം. മാധ്യമപ്രവര്‍ത്തകരോട് ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഞാന്‍ മറുപടി നല്‍കിയിട്ടില്ലയ പിന്നെന്തിന് നിങ്ങള്‍ക്ക് മറുപടി നല്‍കണം. ശരിയായ സമയത്ത് ഞാനതു പറയും.തല്‍ക്കാലം വിവാദത്തെക്കുറിച്ച് സംസാരിക്കാന്‍ തയറല്ല.ഇപ്പോള്‍ മറ്റുകാര്യങ്ങളില്‍ നിന്ന് ടീമിന്റെ ശ്രദ്ധതിരിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുന്ന കാര്യങ്ങളൊന്നുമുണ്ടായിട്ടില്ല. നിലവിലെ സാഹചര്യം ഞങ്ങളെ ബാധിക്കുമെന്നു തോന്നുന്നില്ല.കായിക ഇനത്തിന്റെ ഘടന എന്തു തന്നെയായാലും മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ മാനസികമായി ദൗര്‍ബല്യമുള്ളവര്‍ എല്ലായിടത്തുമുണ്ടാകും- പരോക്ഷമായി ധോണി പറഞ്ഞു.

ചാമ്പ്യന്‍സ്‌ട്രോഫിജൂണ്‍ ആറിനാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂണ്‍ 19ന് ഒന്നാം സെമി ഫൈനലും 20ന് രണ്ടാം സെമി ഫൈനലും 23ന് ഫൈനലും നടക്കും.

Indian skipper, MS Dhoni , IPL spot-fixing scandal , Media , Indian cricket, Champions Trophy, CricketSUMMARY:  Indian skipper MS Dhoni today refused to talk about the IPL spot-fixing scandal in media and asserted that Indian cricket's reputation has not been tarnished and he is hopeful of India's good show in the upcoming Champions Trophy tournament.

Key Words:  Indian skipper, MS Dhoni , IPL spot-fixing scandal , Media , Indian cricket, Champions Trophy, Cricket

Post a Comment