Follow KVARTHA on Google news Follow Us!
ad

നക്‌സല്‍ ആക്രമണം: 30 കിലോ അമോണിയം നൈട്രേറ്റ്‌സ് ഉപയോഗിച്ചതായി റിപോര്‍ട്ട്

ജഗദല്പൂര്‍: ചത്തീസ്ഗഡ് കോണ്‍ഗ്രസ് പരിവര്‍ത്തന്‍ റാലിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ 30 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്‌സ് ഉപയോഗിച്ചതായി ഫോറന്‍സിക് റിപോര്‍ട്ട്.National news, Jagdalpur, Chhattisgarh, Deadly Maoist ambush, Convoy, Cars, Congress, Chhattisgarh, Initial forensic report, Saturday, Narrow highway, 221, Chhattisgarh.
ജഗദല്പൂര്‍: ചത്തീസ്ഗഡ് കോണ്‍ഗ്രസ് പരിവര്‍ത്തന്‍ റാലിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ 30 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്‌സ് ഉപയോഗിച്ചതായി ഫോറന്‍സിക് റിപോര്‍ട്ട്. ചത്തീസ്ഗഡിലെ 221 ഹൈവേയില്‍ വച്ചായിരുന്നു മാവോയിസ്റ്റുകള്‍ റാലിക്ക് നേരെ ആക്രമണം നടത്തിയത്.

റിമോട്ട് കണ്‍ ട്രോളര്‍ വിദ്യയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. അന്‍പതോളം മാവോയിസ്റ്റുകള്‍ ആക്രമണത്തിന് അഞ്ച് ദിവസം മുന്‍പ് തന്നെ പ്രദേശത്ത് ക്യാമ്പ് ചെയ്തതായി അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നു. സമീപത്തുള്ള മാര്‍ക്കറ്റില്‍ ഇവര്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയെന്നും റിപോര്‍ട്ടുണ്ട്. അതേസമയം മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്താന്‍ പോലീസും ഇന്റലിജന്‍സും പരാജയപ്പെട്ടത് കടുത്ത വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്.

ആന്ധ്രപ്രദേശ്ഒറീസ ബോര്‍ഡര്‍ സോണല്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് മഹേന്ദ്രകര്‍മ്മയേയും നന്ദകുമാര്‍ പട്ടേലിനേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഒരു ദൃക്‌സാക്ഷി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

റാലിക്ക് അകമ്പടി സേവിച്ച പോലീസുകാര്‍ മരിച്ചുവീണതോടെ കര്‍മ്മ മാവോയിസ്റ്റുകള്‍ക്കുമുന്‍പില്‍ സ്വമേധയാ ഹാജരാവുകയായിരുന്നു. ഉടനെ മാവോയിസ്റ്റുകള്‍ കര്‍മ്മയെ മാറ്റിനിര്‍ത്തി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. മഹേന്ദ്രകര്‍മ്മയായിരുന്നു ആക്രമണത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് മാവോയിസ്റ്റുകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ മാവോയിസ്റ്റുകള്‍ കൊരാപുട്ടിലേയ്ക്ക് നീങ്ങിയെന്നാണ് ഒടുവിലത്തെ റിപോര്‍ട്ട്. ഇവര്‍ക്കുവേണ്ടി ഒറീസ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
National news, Jagdalpur, Chhattisgarh, Deadly Maoist ambush, Convoy, Cars, Congress, Chhattisgarh, Initial forensic report, Saturday, Narrow highway, 221, Chhattisgarh.
SUMMARY: Jagdalpur, Chhattisgarh: A week after the deadly Maoist ambush of a convoy of cars carrying top leaders of the Congress in Chhattisgarh, an initial forensic report is out. It pieces together the two hours of horror on the evening of Saturday last on the narrow highway 221 in Chhattisgarh.

Keywords: National news, Jagdalpur, Chhattisgarh, Deadly Maoist ambush, Convoy, Cars, Congress, Chhattisgarh, Initial forensic report, Saturday, Narrow highway, 221, Chhattisgarh.

Post a Comment