Follow KVARTHA on Google news Follow Us!
ad

നക്‌സലുകളെ തീവ്രവാദികളെന്ന് വിളിക്കരുത്

ന്യൂഡല്‍ഹി: നക്‌സലുകളെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് ആദിവാസി ക്ഷേമ വകുപ്പ്മന്ത്രി കെ.സി ഡിയോ. National news, New Delhi, Cabinet, Colleague, Rural Affairs Minister, Jairam Ramesh, Called, Naxals, Terrorists, Tribal Affairs Minister, KC Deo, Labeling, Address, Maoist issue.
ന്യൂഡല്‍ഹി: നക്‌സലുകളെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് ആദിവാസി ക്ഷേമ വകുപ്പ്മന്ത്രി കെ.സി ഡിയോ. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്‌റാം രമേശ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നക്‌സലുകളെ തീവ്രവാദികളെന്ന് വിളിച്ചത്. മാവോയിസ്റ്റുകളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനേ ഇത്തരം നടപടികള്‍ പ്രയോജനപ്പെടുകയുള്ളുവെന്നും ഡിയോ പറഞ്ഞു.

അവരെ തീവ്രവാദികളെന്ന് വിളിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാകുമോ? മറ്റേതെങ്കിലും പേരാണ് അവര്‍ക്ക് നല്‍കേണ്ടത്. എന്ത് പേര്‍ അവര്‍ക്ക് നല്‍കിയാലും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്. നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ വീണ്ടും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാം ഡിയോ പറഞ്ഞു.

24 കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 27 പേര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തോട് പ്രതികരിക്കവേയാണ് മന്ത്രി ജയ്‌റാം രമേശ് മാവോയിസ്റ്റുകള്‍കളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് ഒരു കേന്ദ്രമന്ത്രി മാവോയിസ്റ്റുകളെ തീവ്രവാദികളെന്ന് പരസ്യമായി വിളിക്കുന്നത്.

National news, New Delhi, Cabinet, Colleague, Rural Affairs Minister, Jairam Ramesh, Called, Naxals, Terrorists, Tribal Affairs Minister, KC Deo, Labeling, Address, Maoist issue.സര്‍ക്കാരുമായി കരാറുണ്ടാക്കി ലഭിക്കുന്ന പണമാണ് മാവോയിസ്റ്റുകള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നതെന്ന് ജയ്‌റാം രമേശ് ആരോപിച്ചിരുന്നു. അവരെ ആശയങ്ങളുടെ വക്താക്കളെന്നല്ല, മറിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെന്നാണ് പരിഗണിക്കേണ്ടത്. തീവ്രവാദം പ്രചരിപ്പിക്കുന്നവരെ തീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നാണ് ജയ്‌റാം രമേശ് അഭിമുഖത്തില്‍ പറഞ്ഞത്.

SUMMARY: New Delhi: A day after his Cabinet colleague and Rural Affairs Minister Jairam Ramesh called Naxals 'terrorists', Tribal Affairs Minister KC Deo has said labeling them so will not help address the Maoist issue.

Keywords: National news, New Delhi, Cabinet, Colleague, Rural Affairs Minister, Jairam Ramesh, Called, Naxals, Terrorists, Tribal Affairs Minister, KC Deo, Labeling, Address, Maoist issue.

Post a Comment