Follow KVARTHA on Google news Follow Us!
ad

ആസിഫലിയുടെ മധുവിധു ആഘോഷവും വ്യത്യസ്തം

കഴിഞ്ഞദിവസം കണ്ണൂരില്‍ വിവാഹിതനായ യുവ നടന്‍ ആസിഫലിയുടെ ഹണിമൂണ്‍ ട്രിപ്പിലും വെറൈറ്റി. സിനിമാ താരങ്ങള്‍ പലപ്പോഴും ഹണിമൂണ്‍ ട്രിപ്പ് സംഘടിപ്പിക്കുന്നത് Entertainment, Malayalam, Cine Actor, Asif Ali, Marriage, Wife, Honeymoon, Road, Driving, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News,
കഴിഞ്ഞദിവസം കണ്ണൂരില്‍ വിവാഹിതനായ യുവ നടന്‍ ആസിഫലിയുടെ ഹണിമൂണ്‍ ട്രിപ്പിലും വെറൈറ്റി. സിനിമാ താരങ്ങള്‍ പലപ്പോഴും ഹണിമൂണ്‍ ട്രിപ്പ് സംഘടിപ്പിക്കുന്നത് വിദേശത്തെ സുന്ദരവും പ്രശസ്തവുമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. എന്നാല്‍ ഹണിമൂണിന് വേണ്ടി ഭാര്യയുമൊത്ത് വിമാനത്തില്‍ പറക്കാനൊന്നും ആസിഫലിക്ക് ഇഷ്ടമല്ല.

തന്റെ ഹണിമൂണ്‍ വ്യത്യസ്തമാക്കാനാണ് ആസിഫിന്റെ തീരുമാനം. ഉത്തരേന്ത്യയിലെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ നവവധു സമയ്‌ക്കൊപ്പം ഒരു റോഡ് ട്രിപ്പാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡ്രൈവിംങ് ഇഷ്ടപ്പെടുന്ന ആസിഫ് ഡ്രൈവറെ കൂടാതെയാണ് തന്റെ പ്രാണസഖിയുമായി റോഡ് യാത്രക്കൊരുങ്ങുന്നത്. കൂതറ, ഡി കമ്പനി, ഹണീബീ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായ ആസിഫ് ഇതുവരെ തന്റെ മധുവിധു ആഘോഷത്തിന്റെ തീയതി നീശ്ചയിച്ചിട്ടില്ല.

മെയ് 26 ഞായറാഴ്ചയാണ് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ച് കണ്ണൂര്‍ സ്വദേശിനിയായ സമ മസ്‌റീനെ ആസിഫ് നിക്കാഹ് ചെയ്തത്. ആസാദിന്റേയും മുംതാസിന്റേയും മകളായ സമ കോഴിക്കോട് ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ്. പഠിക്കുമ്പോള്‍ പല പെണ്‍കുട്ടികളോടും സ്വാഭാവികമായി തോന്നുന്ന അടുപ്പവും  പ്രണയവും ഉണ്ടായിരുന്നതായി വിവാഹത്തിന് മുമ്പ് തന്നെ ആസിഫ് ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Entertainment, Malayalam, Cine Actor, Asif Ali, Marriage, Wife, Honeymoon, Road, Driving, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News,താന്‍ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പ്രണയാഭ്യര്‍ഥന അവള്‍ നിരസിക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങളുള്‍പെടെ എല്ലാ കാര്യങ്ങളും താന്‍ വിവാഹത്തിന് മുമ്പ് തന്നെ ഭാര്യ സമ മസ്‌റീനോട് തുറന്നുപറഞ്ഞിരുന്നുവെന്ന് അഭിമുഖത്തില്‍ ആസിഫ് വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ ഒന്നിച്ചഭിനയിച്ച മംമ്തയോടും തനിക്ക് പ്രണയം ഉണ്ടായിരുന്നുവെന്ന് ആസിഫ് അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചിരുന്നു.

Keywords: Entertainment, Malayalam, Cine Actor, Asif Ali, Marriage, Wife, Honeymoon, Road, Driving, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment