Follow KVARTHA on Google news Follow Us!
ad

തുണിയില്ലാ പ്രതിഷേധവുമായി ഫെമെന്‍ ടുണീഷ്യയിലും

വിവസ്ത്രരായി പ്രതിഷേധിക്കുന്നതിലൂടെ ശ്രദ്ധേയരായ ഫെമിനിസ്റ്റ് സംഘടനയായ ഫെമെന്റെ പ്രതിഷേധം ടുണീഷ്യയിലും. സ്ത്രീ സ്വാതന്ത്ര്യത്തിനും അവര്‍ മുഖം പോലും പുറത്ത് കാട്ടുന്നതിനും നിയന്ത്രണങ്ങളുള്ളതിനാലാണ് Anti-Femen protest outside Tunisia court
ടുണീസ്: വിവസ്ത്രരായി പ്രതിഷേധിക്കുന്നതിലൂടെ ശ്രദ്ധേയരായ ഫെമിനിസ്റ്റ് സംഘടനയായ ഫെമെന്റെ പ്രതിഷേധം ടുണീഷ്യയിലും. സ്ത്രീ സ്വാതന്ത്ര്യത്തിനും അവര്‍ മുഖം പോലും പുറത്ത് കാട്ടുന്നതിനും നിയന്ത്രണങ്ങളുള്ളതിനാലാണ് അറബ് നാടായ ടുണീഷ്യയില്‍ ഫെമെന്‍ പ്രതിഷേധിച്ചത്. ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസിലായിരുന്നു സംഭവം. സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്ഷേപം ആക്രണം തുടങ്ങി എല്ലാക്കാര്യങ്ങള്‍ക്കുമെതിരേ പ്രതിഷേധവുമായി രംഗത്തെത്തുന്ന ഫെമന്‍ ഗ്രൂപ്പിന് ലോകമെമ്പാടും അംഗങ്ങളുണ്ട്.

ടുണീസിലെ  കോടതിസമുച്ചയത്തിന് പുറത്ത് മതിലിനോട് ചേര്‍ന്ന് നിന്നായിരുന്നു രണ്ട് ഫ്രഞ്ചു യുവതികളും ഒരു ജര്‍മന്‍ യുവതിയുമടങ്ങുന്ന പ്രതിഷേധക്കാരുടെ സമരം. കടുത്ത ഇസ്ലാമിക രീതിക്കെതിരേ ശബ്ദമുയര്‍ത്തിയതിന് വിചാരണ കാത്ത് ജയിലില്‍ കിടക്കുന്ന ആമിന എന്ന യുവതിയെ സ്വതന്ത്രയാക്കുകയെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. ഡെനിം മൈക്രോ ഷോര്‍ട്‌സും കറുത്ത ഷൂസും മാത്രമായിരുന്നു പ്രതിഷേധക്കാര്‍ ധരിച്ചിരുന്നത്. തിങ്ങിനിറഞ്ഞ മാധ്യമ പ്രവര്‍ത്തകരുടെ മുന്നാലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോയി.
Dozens of Tunisians , Demonstrated , Topless protests , Radical women, Femen, Courthouse , Kairouan , Tunisian activist Amina

പ്രതിഷേധം കണ്ടുനിന്ന ചിലര്‍ തുണിയുമായെത്തി ഇവരുടെ മാറുമറയ്ക്കാന്‍ ശ്രമിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അറസ്റ്റിലായവരെ വിചാരണയ്ക്ക് കൊണ്ടുവരുമെന്നും നിയമമന്ത്രാലത്തിന്റെ വക്താവ് ആദെല്‍ റിയാഹി അറിയിച്ചു. എന്നാല്‍ എന്ത് കുറ്റമാകും ഇവര്‍ക്ക് നേരെ ചുമത്തുകയെന്നും അറിയിച്ചിട്ടില്ല. സമൂഹത്തില്‍ അപമര്യാദയായി പെരുമാറുന്നതിന് ആറ് മാസം വരെ ജയില്‍ വാസമാണ്  ടൂണീഷ്യയിലെ ശിക്ഷ.

SUMMARY: Dozens of Tunisians have demonstrated against the topless protests of radical women's rights group Femen, outside a courthouse in the city of Kairouan where Tunisian activist Amina is due to go on trial.

Key Words: Dozens of Tunisians , Demonstrated , Topless protests , Radical women, Femen, Courthouse , Kairouan , Tunisian activist Amina

Post a Comment