Follow KVARTHA on Google news Follow Us!
ad

ആറു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു

ആറു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. നടക്കാവ് പി.എം. കുട്ടി റോഡില്‍ Girl, Burnt, Death, Kozhikode, Daughter, Hospital, Medical College, Case, Police, Obituary, Kerala, Kerala News, International News, National News, Gulf News, Health News,
കോഴിക്കോട്: ആറു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. നടക്കാവ് പി.എം. കുട്ടി റോഡില്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിഥിയാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുട്ടിയെ പൊള്ളലേറ്റനിലയില്‍  കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിക്ക് പൊള്ളലേറ്റതെങ്ങനെയാണെന്ന് ചോദിച്ച ഡോക്ടറോട് അത് അറിയില്ലെന്നാണ് വീട്ടുകാര്‍ മറുപടി പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ പോലീസിനോട് വിവരം പറയുകയായിരുന്നു.

സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന്  കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ദേഹത്തും തലയിലും അടിയേറ്റ പാടുകളുണ്ട്. അതേസമയം രണ്ടാനമ്മ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി പൊള്ളലേറ്റ് മരിക്കാനിടയായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ നേരത്തെ റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.

Girl, Burnt, Death, Kozhikode, Daughter, Hospital, Medical College, Case, Police, Obituary, Kerala, Kerala News, International News,
Adithi
 ഇതേ തുടര്‍ന്ന്  പ്രവര്‍ത്തകരെത്തി രണ്ടാനമ്മയെ താക്കീത് ചെയ്തിരുന്നു. ഇതിനു മുമ്പും ഇവര്‍ കുട്ടിയുടെ കയ്യില്‍ പൊള്ളിച്ചിരുന്നതായും  നാട്ടുകാര്‍ പരാതിപ്പെട്ടു. അമ്മ മരിച്ച കുട്ടിയെ കാണാന്‍ അച്ഛനോ രണ്ടാനമ്മയോ അനുവദിക്കാറില്ലെന്ന് കുട്ടിയുടെ മുത്തച്ഛനും പറഞ്ഞു. നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു
കേസെടുത്തു.

Keywords: Girl, Burnt, Death, Kozhikode, Daughter, Hospital, Medical College, Case, Police, Obituary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



Post a Comment