Follow KVARTHA on Google news Follow Us!
ad

വിശ്വാസം അതല്ലെ എല്ലാം; ജോണ്‍സണ്‍ ആന്‍റ് ബേബി പൗഡറിന്‍െറ ലൈസന്‍സ് റദ്ദാക്കി

കൂടുതല്‍ പണം നല്‍കി കുട്ടികള്‍ക്കായി വാങ്ങുന്ന ബ്രാന്‍റഡ് സാധനങ്ങള്‍ മാലിന്യ മുക്തമായിരിക്കുമെന്നാണ് പൊതുധാരണ. അതുകൊണ്ട് തന്നെ നവജാത ശിശുക്കള്‍ക്കും മറ്റുമുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍. Maharashtra Food and Drug Administration, Johnson & Johnson’s, ethylene oxide, carcinogen and irritant
മുംബൈ: കൂടുതല്‍ പണം നല്‍കി കുട്ടികള്‍ക്കായി വാങ്ങുന്ന ബ്രാന്‍റഡ് സാധനങ്ങള്‍ മാലിന്യ മുക്തമായിരിക്കുമെന്നാണ് പൊതുധാരണ. അതുകൊണ്ട് തന്നെ നവജാത ശിശുക്കള്‍ക്കും മറ്റുമുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ പോലെ പതിവായി പരസ്യങ്ങളില്‍ കാണുന്ന ഉല്‍പന്നങ്ങള്‍ തന്നെ വാങ്ങാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇത്തരം കമ്പനികളെ വിശ്വസിക്കുന്നത് സൂക്ഷിച്ചു വേണമെന്നതാണ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡറിന്‍െറ ഇന്ത്യയിലെ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്ത ചൂണ്ടികാണിക്കുന്നത്.

ജോണ്‍സന്‍ ആന്‍റ് ജോണ്‍സന്‍ ബേബി പൗഡറില്‍ കാന്‍സറിനും തൊലിപ്പുറത്ത് ചൊറിക്കും കാരണമാകുന്ന എഥിലിന്‍ ഓക്സൈഡ് അടങ്ങിയതായി കണ്ടെത്തിയതിനെതുടര്‍ന്നാണ്‌ നിരോധനം. എഥിലീന്‍ ഉപയോഗിച്ച് അണുനശീകരണം നടത്തിയ ശേഷം പൗഡറില്‍ എഥിലീന്‍െറ അളവ് പരിശോധിക്കാതെ വിപണനം നടത്തുകയായിരുന്നു. മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ജൂണ്‍ 24 മുതല്‍ മുംബൈയിലുള്ള ഫാക്ടറിയില്‍ നിന്നുള്ള പൗഡറിന്‍െറ ഉല്‍പാദനം നിരോധിച്ചത്. വിശ്വാസം വിറ്റ് കാശാക്കിയ കമ്പനി 2007ല്‍ നിര്‍മിച്ച് 2010ല്‍ കാലാവധി കഴിഞ്ഞ പൗഡറുകളിലാണ് മാരക രാസവസ്തു കണ്ടെത്തിയത്.

Maharashtra Food and Drug Administration, Johnson & Johnson’s, ethylene oxide, carcinogen and irritantSummary: The Maharashtra Food and Drug Administration has cancelled licence to manufacture cosmetics at Johnson & Johnson’s Mulund plant after it found a few batches of its baby talcum powder which had expiry dates until 2010 contained cancer causing substance. According to reports the order is effective 24 June.
The FDA has spotted ethylene oxide, a carcinogen and irritant, in 15 batches of baby talcum powder produced in 2007 and had shelf life until 2010. So the products in question are not available in the market now. According to the Pune Mirror report, the 15 batches consisted of 1,60,000 containers.

Keyword: Maharashtra Food and Drug Administration, Johnson & Johnson’s, ethylene oxide, carcinogen and irritant

Post a Comment