Follow KVARTHA on Google news Follow Us!
ad

കാബൂളില്‍ യു.എസ്. ചരക്കു വിമാനം തകര്‍ന്ന് ഏഴുമരണം

അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ വടക്കന്‍ മേഖലയില്‍ ചരക്കുവിമാനം തകര്‍ന്ന്Kabul, U.S, Flight, Death, Dubai, World, Kerala News, International News, National News, Gulf News, Health
കാബൂള്‍: അഫ്ഗാനിസ്താന്റെ  തലസ്ഥാനമായ കാബൂളിലെ വടക്കന്‍ മേഖലയില്‍ ചരക്കുവിമാനം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. യു.എസ് സേനയുടെ മുഖ്യ ചരക്ക് വിതരണ കേന്ദ്രമായ ബഗ്രാം വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനത്താവളത്തില്‍ നിന്നും ഏതാണ്ട് 400 മീറ്റര്‍ ഉയത്തിലെത്തിയശേഷം പൊടുന്നനെ തകര്‍ന്ന് താഴോട്ട് പതിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായി നാറ്റോയുടെ  സൈനിക വൃത്തങ്ങള്‍ പറഞ്ഞു. മരിച്ചവരെല്ലാം യു.എസ്.പൗരന്‍മാരായ വിമാനത്തിലെ ജീവനക്കാരാണ്.  ബഗ്രാം എയര്‍ ബേസില്‍ നിന്നു ദുബൈയിലേക്ക് പുറപ്പെട്ട ബോയിംഗ് 747400 എന്ന വിമാനമാണ് തകര്‍ന്നത്. വാഹനങ്ങളും  ചരക്കുകളുമായി പോയ വിമാനമാണ് തകര്‍ന്നത്. വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തുവെങ്കിലും വിമാനം അട്ടിമറിക്കാനുള്ള സാധ്യതയെ നാറ്റോ തള്ളിക്കളഞ്ഞു. ശനിയാഴ്ച നാറ്റോ സേനയുടെ വിമാനം തകര്‍ന്ന് നാല് യു.എസ് സേനാംഗങ്ങള്‍ മരണപ്പെട്ടിരുന്നു.
Kabul, U.S, Flight, Death, Dubai, World, Kerala News, International News, National News,
Keywords: Kabul, U.S, Flight, Death, Dubai, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment