Follow KVARTHA on Google news Follow Us!
ad

സൗ­ദി സ്വ­ദേ­ശി­വ­ത്­കര­ണം ശ­ക്ത­മാക്കു­ന്നു; വീണ്ടും കു­ടി­യൊ­ഴി­പ്പിക്കല്‍

സൗദി­യില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്ന നിതാഖാത് നിയമം കര്‍ശന­മാ­ക്കു­ന്നു. ഇ­ത് സം­ബ­ന്ധിച്ച് Kozhikode, Saudi Arabia, Kerala, Nitaqat, Malayalees, Air Port, Job, Kvartha, Malayalam News
കോ­ഴി­ക്കോട്: സൗദി­യില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്ന നിതാഖാത് നിയമം കര്‍ശന­മാ­ക്കു­ന്നു. ഇ­ത് സം­ബ­ന്ധിച്ച് കൂടുതല്‍ നിബന്ധനകള്‍ ബാധകമാക്കുന്നു. മലയാളികള്‍ അടക്കമുള്ള വിദേശികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളുടെ നില­നില്‍പ് കൂടുതല്‍ പ്രതിസന്ധിയിലായി. നിതാഖാത് പ്രശ്‌­നത്തില്‍പ്പെട്ട കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാ­ണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ജിദ്ദ-­കോഴിക്കോ­ട്­-കൊച്ചി വിമാനത്തില്‍ ഞായറാഴ്ച ഏഴുപേര്‍ കൂടി ഇത്തരത്തില്‍ മടങ്ങിയെത്തി. പ്രശ്‌­നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറും ഇന്ത്യന്‍ എംബസിയും കൂ­ടുതല്‍ ശ്രമങ്ങള്‍ ന­ട­ത്തു­ന്നുണ്ട്. പ്രശ്‌­നപരിഹാരം ചര്‍ചചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഉന്നതതല യോ­ഗം തി­ങ്ക­ളാഴ്ച ഡല്‍ഹിയില്‍ ചേ­രും. നിതാഖാത് നടപ്പാക്കിയ ചെറുകിട സ്ഥാപനങ്ങളില്‍ വ്യാജ സൗദിവത്കരണം തടയുന്നതിനായി മൂന്ന് നിബന്ധനകള്‍ നടപ്പാക്കുമെന്നാ­ണ് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കു­ന്ന­ത്.

തൊഴിലുടമയും സൗദി തൊഴിലാളിയും തമ്മില്‍ കരാര്‍ ഒപ്പിടുക, ശമ്പളം വാണിജ്യബാങ്കുകള്‍ വഴിയാക്കുക, സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുക എന്നിവയാണ് പുതിയ നിബന്ധനകള്‍. പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതോടെ സൗദിയിലെ സ്വദേശിവത്കരണം സുതാര്യവും ശക്തവുമാകുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ചെറുകിട സ്ഥാപനങ്ങളില്‍ നിതാഖാത് പദ്ധതി നടപ്പാക്കുന്നതിന്റെ ലക്ഷ്യം വ്യാജ സൗദിവത്കരണം തടയുകയാണെന്ന് തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിതാഖാത് ബാധകമാക്കിയ ചെറുകിട സ്ഥാപനങ്ങളില്‍ ഒരു സൗദിയെയെങ്കിലും ജോലിക്ക് വെച്ചില്ലെങ്കില്‍ ഈ കമ്പനികളിലെ തൊഴിലാളികളുടെ ലേബര്‍കാര്‍ഡ് പുതുക്കാനാ­വില്ല.

Kozhikode, Saudi Arabia, Kerala, Nitaqat, Malayalees, Air Port, Job, Kvartha, Malayalam Newsഅങ്ങനെ വരുമ്പോള്‍ ഇഖാമ പുതുക്കലും പ്രതിസന്ധിയിലാകും. ഇത് ഒട്ടേറെ മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂ­ണ്ടിക്കാട്ടുന്നത്. സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന നിബന്ധന മാത്രമാണ് ഇപ്പോഴുള്ളത്. തൊഴിലുടമ­ തൊഴിലാളി കരാര്‍വ്യവസ്ഥയും ബാങ്ക് വഴി ശമ്പളം നല്‍കലും ഏറെ താമസിയാതെ നടപ്പാകുമെന്നാണ് കരുതുന്നത്. എന്നാല്‍, ബാങ്ക് വഴിയുള്ള ശമ്പളവിതരണ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വന്‍കിടസ്ഥാപനങ്ങളില്‍പോലും ബാങ്കുവഴി ശമ്പളം നല്‍കുന്നത് ഈ വര്‍ഷം അവസാനത്തോടെ മാത്രമേ നടപ്പാകൂ. ചെറുകിട സ്ഥാപനങ്ങളില്‍ ഈ വ്യവസ്ഥ നടപ്പാക്കാന്‍ കുറച്ചുകൂടി താമസം ഉണ്ടാകുമെന്നാണ് കരുതുന്ന­ത്.

Keywords: Kozhikode, Saudi Arabia, Kerala, Nitaqat, Malayalees, Air Port, Job, Kvartha, Malayalam News, Kerala Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment