Follow KVARTHA on Google news Follow Us!
ad

ഐ.വി. ശശി തിരിച്ചുവരുന്നു

ഒരുകാലത്ത് ഐ വി ശശിയെന്ന പേര് സൂപ്പര്‍ഹിറ്റുകളുടെ പര്യായമായിരുന്നു. ആള്‍ക്കൂട്ടത്തിന്‍െറ ഉല്‍സവമൊരുക്കിയ നിരവധി ചിത്രങ്ങള്‍ ശശിയുടെ പേര് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ. I V Sasi, new film, Fahad and Dulqar, will be seen side by side for the first time, kick start its shoot by 2014
ഒരുകാലത്ത് ഐ.വി. ശശിയെന്ന പേര് സൂപ്പര്‍ഹിറ്റുകളുടെ പര്യായമായിരുന്നു. ആള്‍ക്കൂട്ടത്തിന്‍െറ ഉല്‍സവമൊരുക്കിയ നിരവധി ചിത്രങ്ങള്‍ ശശിയുടെ പേര് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ പട്ടികയില്‍ ഉള്‍പെടുത്തി.

1975ല്‍ പുറത്തിറങ്ങിയ 'ഉത്സവ'മായിരുന്നു ആദ്യ ചിത്രം. 'ദേവാസുരം' എന്ന എക്കാലത്തെയും മോഹന്‍ലാല്‍ മെഗാഹിറ്റിനു ശേഷം ഐ.വി. ശശിയെന്ന സംവിധായകന്‍്റെ നിറം മങ്ങുന്ന കാഴ്ചയാണ് സിനിമാ ലോകം കണ്ടത്. 'വര്‍ണപ്പകിട്ടെ'ന്നൊരു മോഹന്‍ലാല്‍ ചിത്രം കൂടി ശരാശരി വിജയം നേടിയെങ്കിലും സിനിമാ ലോകത്ത് ശശിയുടെ പ്രതാപം പതിയെ അസ്തമിച്ചു. അവസാന കാലത്ത് സ്വന്തം കഥാപാത്രങ്ങളായ ബല്‍റാമിനെയും താരാദാസിനെയും ഒരു സിനിമയില്‍ കൊണ്ടുവന്നെങ്കിലും അതും ഗതി പിടിച്ചില്ല. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് ഐ.വി. ശശി സംവിധാനം ചെയ്ത അവസാന സിനിമ. രജത്ത് മേനോനെയും നിത്യാ മേനോനെയും നായികാ നായകന്‍മാരാക്കി പുതുതലമുറയെ ലക്ഷ്യമിട്ട് നിര്‍മിച്ച സിനിമ ബോക്സ് ഓഫീസില്‍ ചലനം നേടുന്നതില്‍ പരാജയപ്പെട്ടു.

ഇതിന് ശേഷം സംവിധാനരംഗത്തുനിന്ന് താല്‍ക്കാലികമായി വിടപറഞ്ഞ ഐ.വി. ശശിക്ക് ഇതിനിടെ ചില ആരോഗ്യ പ്രശ്നങ്ങളും പിടിപെട്ടു. ഇതില്‍ നിന്നെല്ലാം മോചിതനായ തലമുതിര്‍ന്ന സംവിധായകന്‍ യുവതലമുറക്കായാണ് പുതിയ സിനിമയൊരുക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്‍െറ തിരക്കഥ ബോബി -സഞ്ജയ് ടീം ആണ്. 2014ല്‍ ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്‍െറ പ്രാരംഭ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.
I V Sasi, new film, Fahad and Dulqar, will be seen side by side for the first time, kick start its shoot by 2014Summary: Now after three years from the movie, I V Sasi is energetic than ever before. He had been to some epidemics and physical problems, which he endured well and is out with new charm and energy. And he is all set to start a new phase in film making, concentrating on films featuring young faces. I V Sasi's new film will be scripted by Bobby Sanjai, who is currently busy finalising the pots. Fahad and Dulqar will be seen side by side for the first time for this movie, which will kick start its shoot only by 2014. Watch this space for more about the project.

Keyword: I V Sasi, new film, Fahad and Dulqar, will be seen side by side for the first time, kick start its shoot by 2014

Post a Comment