Follow KVARTHA on Google news Follow Us!
ad

സരബ്ജിതിന് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍; നില ഗുരുതരമായി തുടരുന്നു

പാകിസ്താനില്‍ ജയിലില്‍ കഴിയവെ സഹതടവുകാരുടെ ആക്രമണത്തിനിരയായി ഗുരുതരമായി Pakistan, Jail, India, World, Sarabjith Singh, Medias, Brain Dead, Doctors, Deny, Kerala News, International News, National News, Gulf News,
ലാഹോര്‍: പാകിസ്താനില്‍ ജയിലില്‍ കഴിയവെ സഹതടവുകാരുടെ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത് സിംഗിന് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. അതേസമയം സരബ്ജിതിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യത വളരെ വിരളമാണെന്നും ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്ന നാലംഗ ഡോക്ടര്‍ സംഘത്തിലെ തലവന്‍ ഡോ. മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു.

നേരത്തെ സരബ്ജിതിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. സരബ്ജിതിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും ഉടന്‍തന്നെ മരണം സ്ഥിരീകരിക്കുമെന്നുമായിരുന്നു റിപോര്‍ട്ടുകള്‍. ഇക്കാര്യമാണ് ഇപ്പോള്‍ ജിന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിഷേധിച്ചത്.
Pakistan, Jail, India, World, Sarabjith Singh, Medias, Brain Dead, Doctors, Deny, Kerala News, International News, National News, Gulf News,

നേരത്തെ സരബ്ജിതിന്റെ ചികില്‍സ സംബന്ധിച്ച് ഉപദേശം തേടാനായി സഹോദരി ദല്‍ബീര്‍ കൗര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്ന് അഭിഭാഷകന്‍ അവൈസ് ശെയ്ഖ് അറിയിച്ചിരുന്നു. എന്നാല്‍ സരബ്ജിത്തിന്റെ ഭാര്യയും രണ്ട് മക്കളും നാട്ടിലേയ്ക്ക് മടങ്ങുമോയെന്ന് വ്യക്തമല്ല. അവൈസ് ശെയ്ഖ് ലാഹോറില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോട് ലഖ്ത്പത് ജയിലിലാണ് സരബ്ജിത് സഹതടവുകാരുടെ ആക്രമണത്തിന് ഇരയായത്.

Keywords: Pakistan, Jail, India, World, Sarabjith Singh, Medias, Brain Dead, Doctors, Deny, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment