Follow KVARTHA on Google news Follow Us!
ad

സരബ്ജിത് സിംഗിന് മസ്തിഷ്‌കമരണം സംഭവിച്ചതായി റിപോര്‍ട്ട്

ലാഹോര്‍: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടയില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ്ജിത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപോര്‍ട്ട്. National news, Sarabjit, Lawyer, Awais Sheikh, Tuesday, Dalbir Kaur, Informed, Short while, Intention, Return, India.
ലാഹോര്‍: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടയില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ്ജിത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപോര്‍ട്ട്. എന്നാല്‍ ഇതിന് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സരബ്ജിത്തിന്റെ ചികില്‍സ സംബന്ധിച്ച് ഉപദേശം തേടാനായി സഹോദരി ദല്‍ബീര്‍ കൗര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്ന് അഭിഭാഷകന്‍ അവൈസ് ശെയ്ഖ് അറിയിച്ചു. എന്നാല്‍ സരബ്ജിത്തിന്റെ ഭാര്യയും രണ്ട് മക്കളും നാട്ടിലേയ്ക്ക് മടങ്ങുമോയെന്ന് വ്യക്തമല്ല.

അവൈസ് ശെയ്ഖ് ലാഹോറില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന സരബ്ജിത്തിനെ മസ്തിഷ്‌കമരണം സംഭവിച്ചതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റാമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തോട് സഹോദരി ദല്‍ബീര്‍ കൗര്‍ പ്രതികരിച്ചിട്ടില്ല.

National news, Sarabjit, Lawyer, Awais Sheikh, Tuesday, Dalbir Kaur, Informed, Short while, Intention, Return, India.മസ്തിഷ്‌കമരണം സംഭവിച്ചതോടെ വെന്റിലേറ്ററില്‍ നിന്നു മാറ്റി സരബ്ജിത്തിന്റെ മരണം സ്ഥിരീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപോര്‍ട്ടുണ്ട്.

SUMMARY: Indian death row convict Sarabjit Singh's sister Dalbir Kaur plans to return to India to seek advice on his treatment in the wake of unconfirmed reports that doctors had declared him brain dead.

Keywords: National news, Sarabjit, Lawyer, Awais Sheikh, Tuesday, Dalbir Kaur, Informed, Short while, Intention, Return, India.

Post a Comment