Follow KVARTHA on Google news Follow Us!
ad

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി; ജഡ്ജിക്കെതിരെ ചെരിപ്പേറ്

ന്യൂഡല്‍ഹി: 1984ലെ സിക്ക് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി. National news, New Delhi, Special CBI, Court, Acquitted, Congress leader, Sajjan Kumar, Charges, One of three, 1984, Anti-Sikh riots case, Accused
ന്യൂഡല്‍ഹി: 1984ലെ സിക്ക് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. കോടതി വിധി പുറത്തുവന്നതിനെ തുടര്‍ന്ന് ഡല്‍ഹി കോടതിക്കു പുറത്ത് വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരേ ചെരിപ്പേറ് അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി. വിധിക്കെതിരേ ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ദില്ലി കന്റോണ്‍മെന്റ് പ്രദേശത്ത് വച്ച് അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെ നിലവിലുള്ള കേസ്. കുറ്റകരമായ ഗൂഢാലോചന, കലാപം, വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കുറ്റക്കാരെന്ന് കോടതി വിധിച്ചാല്‍ ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷ തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഏപ്രില്‍ 16ന് കേസിലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വിധി പറയുന്നതിനായി കോടതി കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി വിധി സജ്ജന്‍ കുമാറിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. കോണ്‍ഗ്രസിനും വിധി ആത്മവിശ്വാസം പകരും. സജ്ജൻ കുമാറിനെതിരെ ഇനിയും രണ്ട് കേസുകൾ കൂടി നിലവിലുണ്ട്. ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ കലപാത്തില്‍ മൂവായിരത്തോളം സിക്ക് വംശജര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപോര്‍ട്ട്. എന്നാല്‍ പതിനായിരത്തിലധികം സിക്കുകാര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗീക റിപോര്‍ട്ട്‌

 National news, New Delhi, Special CBI, Court, Acquitted, Congress leader, Sajjan Kumar, Charges, One of three, 1984, Anti-Sikh riots case, AccusedSUMMARY: New Delhi: A special CBI court has acquitted Congress leader Sajjan Kumar of all charges in one of three 1984 anti-Sikh riots case against him. In this case, Mr Kumar was accused of murder and instigating a mob to attack Sikhs in the Delhi Cantonment area on November 2, 1984. Five people were killed.

Keywords: National news, New Delhi, Special CBI, Court, Acquitted, Congress leader, Sajjan Kumar, Charges, One of three, 1984, Anti-Sikh riots case, Accused

Post a Comment