Follow KVARTHA on Google news Follow Us!
ad

പി.എച്ച്. ഡിയുണ്ട്, ജോലിയില്ല; കാരണം ‘ഭീകരന്‍’ !

ഡോ. അന്‍വര്‍ അലിഖാന്‍, പത്രങ്ങളുടെ പഴയ താളുകള്‍ മറിച്ചുനോക്കിയാല്‍ ഒരുപക്ഷെ ഈ പേര് നിങ്ങള്‍ക്ക് കാണാനാകും. ഗാട്കോപ്പര്‍, മുളുന്ദ്, വില്ളേപാര്‍ലെ ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയായ ഈ മുന്‍ നാഷനല്‍ ഡിഫന്‍സ് അക്കാദമി പ്രൊഫസര്‍. Anwar Ali Javed Ali Khan, National Defence Academy, terminated his services, famous prison memoirs
പൂനെ: ഡോ. അന്‍വര്‍ അലിഖാന്‍, പത്രങ്ങളുടെ പഴയ താളുകള്‍ മറിച്ചുനോക്കിയാല്‍ ഒരുപക്ഷേ ഈ പേര് നിങ്ങള്‍ക്ക് കാണാനാകും. ഗാട്കോപ്പര്‍, മുളുന്ദ്, വില്ലേപാര്‍ലെ ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയായ ഈ മുന്‍ നാഷനല്‍ ഡിഫന്‍സ് അക്കാദമി പ്രൊഫസര്‍ ഇന്ന് ഭാര്യയും മൂന്ന് കുട്ടികളും മാതാവുമടങ്ങുന്ന കുടുംബത്തെ പുസ്തകം വില്‍പന നടത്തിയും ട്യൂഷനെടുത്തും ദിവസക്കൂലി ലഭിക്കുന്ന ജോലി ചെയ്തുമാണ് പുലര്‍ത്തുന്നത്.

ഗാട്കോപ്പര്‍ സ്ഫോടനകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഇദ്ദേഹം മുളുന്ദ് സ്ഫോടന കേസില്‍ 2011 മുതല്‍ ജാമ്യത്തിലാണ്. ‘30 ദിവസം കൊണ്ട് ഉറുദു പഠിക്കാ’മെന്ന സ്വയം രചിച്ച പുസ്തകവുമായി പൂനെയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുമ്പോഴും ഇദ്ദേഹം വിധിയെ പഴിക്കുന്നില്ല. എട്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ച ഇദ്ദേഹത്തെ ജോലിക്ക് ഹാജരായില്ലെന്ന കാരണം ചുമത്തി നാഷനല്‍ ഡിഫന്‍സ് അക്കാദമി പുറത്താക്കിയത്. ഏറെ താല്‍പര്യമുള്ള അധ്യാപക ജോലിക്കായി 47 കാരനായ ഇദ്ദേഹം മറ്റു ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല.

2003 മാര്‍ച്ചില്‍ നടന്ന മുളുന്ദ് സ്ഫോടനകേസുമായി ബന്ധപ്പെട്ട് മെയ് ഒമ്പതിനാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. മെയ് 11നാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ നടന്ന ഗാട്കോപ്പര്‍ സ്ഫോടന കേസിലും പ്രതിയാക്കപ്പെട്ടു. 2004 മാര്‍ച്ചില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ ഖാനടക്കം എട്ട് പേരെ ഗാട്ട്കോപ്പര്‍ കേസില്‍ പോട്ട കോടതി കുറ്റ വിമുക്തനാക്കി. ഉടന്‍ ജയില്‍ മോചിതനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുളുന്ദ് വില്ലെ പാര്‍ലര്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടതിനാല്‍ മോചനം നീണ്ടു. ജയില്‍വാസകാലത്താണ് ഖാനിന് പി.എച്ച്.ഡി ലഭിക്കുന്നത്.

നിരവധി പേര്‍ക്ക് ജാമ്യാപേക്ഷകള്‍ തയാറാക്കി നല്‍കുകയും പലരും ജാമ്യം ലഭിച്ച് പുറത്തുപോവുകയും ചെയ്തെങ്കിലും തന്‍െറ മോചനം പല കാരണങ്ങള്‍ പറഞ്ഞ് തടയപ്പെട്ടതായി അന്‍വര്‍ അലി ഖാന്‍ പറയുന്നു. എട്ട് വര്‍അത്തോളം അപേക്ഷ നല്‍കിയ ശേഷമാണ് എന്‍െറ ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് അടിസ്ഥാന രഹിതമായതിനാല്‍ ജാമ്യം ലഭിക്കുമെന്നത് തനിക്ക് ഉറപ്പായിരുന്നുവെന്നും ഈ മുന്‍ പ്രൊഫസര്‍ പറയുന്നു. ജീവിതത്തിലെ നല്ലൊരു കാലം ജയിലില്‍ കഴിയേണ്ടിവന്നെങ്കിലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്ന് അന്‍വര്‍ അലിഖാന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ ഭീകരബന്ധത്തിന്‍െറ കരി നിഴല്‍ മൂലം നിരവധി തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെട്ട തനിക്ക് ഇനി ഒരു ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1996ലാണ് ഇദ്ദേഹം നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിതനാകുന്നത്. കേസില്‍ പ്രതിയായി 10 വര്‍ഷം ജയിലില്‍ കഴിഞ്ഞ സാഖിബ് നാചാനുമൊത്ത് പ്രൊഫസര്‍ അന്‍വര്‍ അലിഖാന്‍ 2002ല്‍ മുസ്ലിം ലീഗല്‍ എയ്ഡ് ആന്‍റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ രൂപവത്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളുടെ വിശദാംശങ്ങളാണ് പോലീസ് അറസ്റ്റിലായ സമയത്ത് ചോദിച്ചതെന്ന് പ്രൊഫസര്‍ പറയുന്നു. ഈ യോഗങ്ങളിലെ തീരുമാനത്തിന്‍െറ ഭാഗമാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു പോലീസ് കുറ്റപത്രം. ഒരു വര്‍ഷമായി പൂട്ടിയിട്ടിരുന്ന തന്‍െറ മാതാവിന്‍െറ പേരിലുള്ള ഫ്ളാറ്റില്‍ നിന്ന് പിസ്റ്റല്‍ പിടിച്ചെടുത്തുവെന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.

ലക്നൗവില്‍ നിന്നുള്ള കവിയായ അല്ലാമ മെഹ്വി സിദ്ദീഖിയുടെ കവിതകളെ കുറിച്ച് നിരീക്ഷണത്തിനാണ് പ്രൊഫസര്‍ അന്‍വര്‍ അലി ഖാന് പി.എച്ച്.ഡി. ലഭിച്ചത്. തിസീസ് അടക്കം അറസ്റ്റിലാകും മുമ്പേ തയാറായിരുന്നതാണെന്ന് പ്രൊഫസര്‍ പറയുന്നു. വൈവാ മാത്രമാണ് നടക്കാനുണ്ടായിരുന്നത്. അറസ്റ്റിലായതോടെ പൂനെ സര്‍വകലാശാല വൈവാ നടത്താന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ദേശീയ പിന്നാക്ക കമീഷന്‍ ഇടപെട്ടാണ് വൈവാ നടത്തിയത് -പ്രൊഫസര്‍ ഓര്‍ക്കുന്നു.
Anwar Ali Javed Ali Khan, National Defence Academy, terminated his services, famous prison memoirs
മൂന്ന് ദിവസം ജോലിക്ക് ഹാജരായില്ലെന്ന കാരണത്താലാണ് ഇദ്ദേഹത്തെ പ്രതിരോധ മന്ത്രാലയം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. എന്നാല്‍ മാലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതന് പ്രതിരോധ മന്ത്രാലയം ഇപ്പോഴും ശമ്പളം നല്‍കുന്നുണ്ടെന്നതാണ് വിരോധാഭാസം.

കുറ്റവിമുക്തനാക്കപ്പെട്ട ശേഷം അഞ്ചുലക്ഷമ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖാനും അഞ്ചുപേരും കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനായിരുന്നു നിര്‍ദേശം.

കടപ്പാട്: മീനാമേനോന്‍ / ദിഹിന്ദു

Sumamry: There have been some famous prison memoirs, but Dr. Anwar Ali Javed Ali Khan’s took an educational tack. His book “Learn Urdu in 30 days,” now into its third edition, is quite popular and he gets requests from as far as the U.S. for this primer of sorts. If Dr. Khan didn’t pour out grim reminiscences of his eight years in prison after his arrest on terror charges, that’s because he’s the man he is. He completed his PhD while in jail by getting a court order to give his viva at the University of Pune under police escort and helped fellow undertrials draft their bail and other applications.
“I helped so many people with my drafting skills and they were released on bail,” says Dr. Khan, 47, a former lecturer in Urdu at the National Defence Academy (NDA), which terminated his services a day after his arrest on May 11, 2003, for his suspected involvement in the Mulund bomb blast in March in Mumbai. He was later charged with the Ghatkopar and Vile Parle blasts too.

Keyword: Anwar Ali Javed Ali Khan, National Defence Academy, terminated his services, famous prison memoirs

Post a Comment