Follow KVARTHA on Google news Follow Us!
ad

ബേനസീര്‍ ഭൂട്ടോ വധം: മുഷറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പതിനാലു ദിവ Pakistan, Parvesh Mushraf, Court, Custody, World, Benazir Bhutto, Judicial Custody, Kerala News, International News, National News, Gulf News
ഇസ്‌ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പതിനാലു ദിവസത്തേക്കുകൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. കേസ് പരിഗണിച്ച റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നടപടി. ബേനസീര്‍ വധത്തിനു പുറമെ മറ്റ് നിരവധി കേസുകളും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഷറഫിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മുഷറഫിന്റെ ഫാംഹൗസ് സബ് ജയിലായി പ്രഖ്യാപിച്ചതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായാലും അദ്ദേഹം ഫാം ഹൗസിലാണ് കഴിയുക. ഏപ്രില്‍ 26ന് കേസ് പരിഗണിച്ച കോടതി മുഷറഫിനെ നാല് ദിവസത്തേക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭൂട്ടോ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.

Pakistan, Parvesh Mushraf, Court, Custody, World, Benazir Bhutto, Judicial Custody, Kerala News, International News, National News, Gulf News
2007 ഡിസംബര്‍ 27നു മുഷറഫ് പ്രസിഡന്റായിരുന്ന കാലത്താണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അറുപതിലധികം ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത കേസില്‍ ഈ മാസം ആദ്യമാണ് മുഷറഫിനെ അറസ്റ്റു ചെയ്തത്.

Keywords: Pakistan, Parvesh Mushraf, Court, Custody, World, Benazir Bhutto, Judicial Custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment