Follow KVARTHA on Google news Follow Us!
ad

കഹാനി തമിഴിലും തെലുങ്കിലും എത്തുന്നു

കഹാനി, സുജോയ് ഘോഷം സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ത്രില്ലര്‍ സിനിമ ബോളീവുഡിലെ പണം വാരിപ്പടങ്ങളില്‍ ഒന്നായിരുന്നു. ഈ സിനിമയില്‍ കാണാതായ ഭര്‍ത്താവിനെ തെരഞ്ഞ് ലണ്ടനില്‍ നിന്ന് കൊല്‍ക്കത്തയിലത്തെുന്ന സോഫ്റ്റ്വെയര്‍. Actress Nayanthara, Kahani, Hindi Movie, Shekhar Kamulla, Vidhya Balan
കഹാനി, സുജോയ് ഘോഷം സംവിധാനം ചെയ്ത്, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ത്രില്ലര്‍ സിനിമ ബോളീവുഡിലെ പണം വാരിപ്പടങ്ങളില്‍ ഒന്നായിരുന്നു. ഈ സിനിമയില്‍ കാണാതായ ഭര്‍ത്താവിനെ തെരഞ്ഞ് ലണ്ടനില്‍ നിന്ന് കൊല്‍ക്കത്തയിലെത്തുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ വേഷം അനശ്വരമാക്കിയ വിദ്യാബാലന്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡും അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റുകയാണ്.

ശേഖര്‍ കമ്മൂലയാണ് കഹാനി റീമേക്കിന്‍െറ സംവിധായകന്‍. വിദ്യാബാലന്‍ അനശ്വരമാക്കിയ നായികാ കഥാപാത്രത്തെ തമിഴിലും തെലുങ്കിലും നയന്‍താരയാണ് അവതരിപ്പിക്കുന്നത്. അനാമിക എന്നാണ് നയന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഹൈദരാബാദിലെ പൊടിനിറഞ്ഞ തെരുവുകളില്‍ ഞായറാഴ്ച ആരംഭിച്ച ചിത്രീകരണത്തില്‍ നയന്‍താരയും പങ്കെടുത്തു. അമ്പതുദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

Actress Nayanthara, Kahani, Hindi Movie, Shekhar Kamulla, Vidhya Balan
Summary: Actress Nayanthara is doing the heroin role in the Telugu, tamil remake of superhit film‘Kahani’.Shekhar Kamulla is the director. Nayanthara is doing the character of Vidya who has done in the film Kahani.Shekar told that the film is prepairing in such a way that without loosing any thrill of the film.

Keyword: Actress Nayanthara, Kahani, Hindi Movie, Shekhar Kamulla, Vidhya Balan

Post a Comment