Follow KVARTHA on Google news Follow Us!
ad

അവസാനം വരെ പൊരുതി: നാല് റണ്‍സകലെ പഞ്ചാബ് വീണു

ഒരു ഘട്ടത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റ് Sports, Cricket, IPL, Kings Eleven Panjab, Mumbai Indians, Match, Kvartha, Kerala News, International News, National News, Gulf News, Health News,
ന്യൂഡല്‍ഹി: ഒരു ഘട്ടത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നാലു റണ്‍സ് അകലെ പൊരുതി വീണു. ആദ്യം ബാറ്റ് ചെയ്ത മുബൈ 39 പന്തില്‍ 79 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ തകര്‍പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ 174 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ ഇന്നിംഗ്‌സ് 170 ല്‍ അവസാനിച്ചു. ഒരുഘട്ടത്തില്‍ 111 റണ്‍സിന് ഏഴുവിക്കറ്റെന്ന തകര്‍ച്ചയുടെ വക്കിലായിരുന്ന പഞ്ചാബ് വാലറ്റക്കാരുടെ പോരാട്ടത്തില്‍ 170 റണ്‍സിലേക്കെത്തി.

ആറ് സിക്‌സറുകളും ആറ് ബൗണ്ടറികളുമടങ്ങിയ രോഹിത് ശര്‍മയുടെ ബാറ്റിംഗായിരുന്നു മുംബൈയുടെ ഇന്നിംഗ്‌സ് മനോഹരമാക്കിയത്. സ്മിത്ത് (32), ദിനേശ് കാര്‍ത്തിക് (25), പൊള്ളാര്‍ഡ് (20) റണ്‍സും നേടി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ 10 പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി.

Sports, Cricket, IPL, Kings Eleven Panjab, Mumbai Indians, Match, Kvartha, Kerala News, International News,അവസാന ഓവറുകളില്‍ രോഹിത് ശര്‍മയുടെ തുടരെയുള്ള സിക്‌സറുകളായിരുന്നു കളിയില്‍ നിര്‍ണായകമായത്. മുബൈക്ക് വേണ്ടി ഹര്‍ബജന്‍ സിങ് മൂന്നും മിച്ചല്‍ ജോണ്‍സണ്‍, കുല്‍ക്കര്‍ണി, ഓജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ഡേവിഡ് മില്ലര്‍ (56), ഹസി (34), പ്രവീണ്‍ കുമാര്‍ (24) ആണ് മുംബൈക്ക് മുന്നില്‍ പൊരുതി നിന്നത്. പഞ്ചാബിന് വേണ്ടി പ്രവീണ്‍ കുമാര്‍, എം.എസ്. ഗോണി, ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Keywords: Sports, Cricket, IPL, Kings Eleven Panjab, Mumbai Indians, Match, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment