Follow KVARTHA on Google news Follow Us!
ad

കുവൈറ്റില്‍ വാഹനാപകടം : മലയാളി യുവാവ് മരിച്ചു

കുവൈത്തില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.Kuwait, Vehicles, Accident, Youth, Death, Kollam, Natives, Hospital, Gulf, Kerala News, International News, National News, Gulf News, Health
കുവൈത്ത് സിറ്റി:  കുവൈത്തില്‍ തിങ്കളാഴ്ച  വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബോഗ്രാസ് ഷിപ്പിങ് കമ്പനി ജീവനക്കാരനും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ ബിനു തോമസ് (36)ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആര്‍ദിയ സിഗ്നലില്‍ ബിനു സഞ്ചരിച്ച വാഹനത്തില്‍ കുവൈറ്റ് നിവാസി ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്  ഗുരുതരമായി പരിക്കേറ്റ് കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനു രാത്രി പത്തുമണിയോടെ മരിച്ചു.

ഭാര്യ: ആന്‍സി ബിനു( സ്റ്റാഫ് നഴ്‌സ്, ഫര്‍വാനിയ ആശുപത്രി), മക്കള്‍: മഹിമ
(യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിനി), റൂത്. മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുവന്ന് സംസ്‌ക്കരിക്കും.

Keywords: Kuwait, Vehicles, Accident, Youth, Death, Kollam, Natives, Hospital, Gulf, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment