Follow KVARTHA on Google news Follow Us!
ad

ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന നാലുവയസുകാരി മരണത്തിന് കീഴടങ്ങി

നാഗ്പൂര്‍: ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന നാലുവയസുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. National news, Nagpur, Intensive Care Unit, Hospital, Nagpur, Brought, Coma, Four-year-old, Girl, Madhya Pradesh, Kidnapped, Raped, Died, Monday, Evening.

നാഗ്പൂര്‍: ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന നാലുവയസുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച വൈകിട്ടാണ് നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നും എട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ നാഗ്പൂര്‍ ആശുപത്രിയിലെത്തിച്ചത്.

വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിച്ച് പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രി പ്രതികളായ രണ്ട് യുവാക്കളും ചേര്‍ന്ന് ക്രൂര ബലാല്‍സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ സമീപത്തെ കൃഷിസ്ഥലത്ത് നിന്നും കണ്ടെത്തുകയായിരുന്നു. സ്വകാര്യഭാഗത്തിലൂടെ രക്തം വാര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വഷളായതോടെ കുട്ടിയെ എയര്‍ ആംബുലന്‍സില്‍ വിദഗ്ദ്ധ ചികില്‍സയ്ക്കായി നാഗ്പൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആറ് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് കുട്ടിക്ക് വിദഗ്ദ്ധ ചികില്‍സ നല്‍കിയിരുന്നത്. പ്രതികളായ രണ്ട് യുവാക്കളേയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

National news, Nagpur, Intensive Care Unit, Hospital, Nagpur, Brought, Coma, Four-year-old, Girl, Madhya Pradesh, Kidnapped, Raped, Died, Monday, Evening.SUMMARY: Nagpur: In the Intensive Care Unit of a hospital in Nagpur where she was brought in a coma eight days ago, a four-year-old girl from Madhya Pradesh, who was kidnapped and raped, died on Monday evening.

Keywords: National news, Nagpur, Intensive Care Unit, Hospital, Nagpur, Brought, Coma, Four-year-old, Girl, Madhya Pradesh, Kidnapped, Raped, Died, Monday, Evening.

Post a Comment