Follow KVARTHA on Google news Follow Us!
ad

വീട്ടമ്മയുടെ അന്നനാളത്തില്‍ കുടുങ്ങിയ പഴുതാരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കട്ടപ്പന സ്വദേശിയായ അന്‍പത്തഞ്ചുകാരി വീട്ടമ്മയുടെ അന്നനാളത്തിനുള്ളില്‍ കുടുങ്ങിയ അഞ്ചു സെന്റിമീറ്റര്‍Exray, House Wife, Idukki, Hospital, Kerala, Kerala News, International News, National News, Gulf News, Health News, .
കൂത്താട്ടുകുളം:  കട്ടപ്പന സ്വദേശിയായ അന്‍പത്തഞ്ചുകാരി വീട്ടമ്മയുടെ  അന്നനാളത്തിനുള്ളില്‍ കുടുങ്ങിയ അഞ്ചു സെന്റിമീറ്റര്‍ നീളമുള്ള പഴുതാരയെ ഒരാഴ്ചയ്ക്കു ശേഷം ജീവനോടെ പുറത്തെടുത്തു. ഇതോടെ  ഒരാഴ്ചയായി അനുഭവിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ വേദനയ്ക്ക് ശമനമുണ്ടായി.

തൊണ്ടയില്‍ അസ്വസ്ഥതയുണ്ടായതിനെ  തുടര്‍ന്നാണ്  വീട്ടമ്മ ഒരാഴ്ച മുന്‍പു കട്ടപ്പനയിലെ ദേവമാതാ ആശുപത്രിയിലെത്തിയത്. കോഴിയിറച്ചി കഴിച്ചപ്പോള്‍ എല്ല് കുരുങ്ങിയതാണ് തൊണ്ടവേദനയ്ക്ക് കാരണമെന്നാണു കരുതിയത്.  എക്‌സ്‌റേയിലും മറ്റു പരിശോധനയിലുമൊന്നും  തൊണ്ടയില്‍ കുടുങ്ങിയ ജീവിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എന്‍ഡോസ്‌കോപി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അന്നനാളത്തില്‍ കടന്നുകൂടിയ ജീവിക്ക്  സ്ഥാനമാറ്റം ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടത്.

ആശുപത്രിയിലെ ഉദരരോഗ വിഭാഗം മേധാവി ഡോ. എസ്.ടി. ശെല്‍വന്‍, ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. സുനില്‍ ജോണ്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണു പഴുതാരയെ പുറത്തെടുത്തത്. സുതാര്യമല്ലാത്ത
Exray, House Wife, Idukki, Hospital, Kerala, Kerala News, International News, National News, Gulf News,
പാത്രത്തില്‍ നിന്നു വെള്ളമെടുത്തു കുടിച്ചപ്പോള്‍ പഴുതാര ഉള്ളില്‍ പ്രവേശിച്ചതാകാമെന്നാണു കരുതുന്നത്. വായ തുറന്ന് ഉറങ്ങിയാലും പഴുതാര ഉള്ളില്‍ കടക്കാവുന്നതാണ്. അഞ്ച് സെന്റിമീറ്റര്‍ നീളമുള്ള പഴുതാരയെ പുറത്തെടുക്കുമ്പോഴും ജീവനുണ്ടായിരുന്നു.

Keywords: Exray, House Wife, Idukki, Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment