Follow KVARTHA on Google news Follow Us!
ad

കല്‍ക്കരിപ്പാടം അഴിമതി: സുപ്രീംകോടതി ഉത്തരവ് പഠിച്ച് നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

കല്‍ക്കരിപ്പാടം അഴിമതിക്കേസ് സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ ഉത്തരവ് പഠിച്ചു Prime Minister, Manmohan Singh, New Delhi, Corruption, Supreme Court of India, Sonia Gandhi, National, Kerala News, International News, National
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് സംബന്ധിച്ചുള്ള  സുപ്രീംകോടതിയുടെ ഉത്തരവ് പഠിച്ചു വരികയാണെന്നും ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സര്‍ക്കാര്‍ വിശ്വാസ വഞ്ചനകാട്ടിയെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Prime Minister, Manmohan Singh, New Delhi, Corruption, Supreme Court of India, Sonia Gandhi, National, Kerala News, International Newsകല്‍ക്കരിപ്പാടം അഴിമതിക്കേസില്‍  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാജിക്കായുള്ള ആവശ്യം അര്‍ഥരഹിതമാണെന്നും അതേസമയം, ഈ വിഷയത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഉത്തരം പറയേണ്ടതുണ്ടെന്നുമായിരുന്നു ഇടതുകക്ഷികളുടെ ആവശ്യം. അതേസമയം, കേന്ദ്രനിയമ മന്ത്രി അശ്വനി കുമാര്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തി. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിയമമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.

കല്‍ക്കരിപ്പാടം കേസിന്റെ അന്തിമ വിധി വരുന്നതു വരെ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈകൊള്ളാം എന്ന തീരുമാനത്തിലാണ്  കോണ്‍ഗ്രസ് . നിയമ മന്ത്രി അശ്വനി കുമാര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം അറ്റോര്‍ണി ജനറലുമായി അകന്നുകഴിയുന്ന അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹരീണ്‍ പി. റാവല്‍ രാജിവയ്ക്കുമെന്നാണ് സൂചന.

Keywords: Prime Minister, Manmohan Singh, New Delhi, Corruption, Supreme Court of India, Sonia Gandhi, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment