Follow KVARTHA on Google news Follow Us!
ad

കല്‍ക്കരി അഴിമതി: അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ കത്ത് പുറത്തായി

ന്യൂഡല്‍ഹി: കല്‍ക്കരിപാടം അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന്‍ റാവലിന്റെ വിവാദ കത്ത് പുറത്തായി. National news, New Delhi, Hours, Crucial, Supreme Court, Hearing, Government, Tried, Influence, CBI, Investigation, Coal scam, Grave allegations, Surfaced, Government, Top legal officers.
ന്യൂഡല്‍ഹി: കല്‍ക്കരിപാടം അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന്‍ റാവലിന്റെ വിവാദ കത്ത് പുറത്തായി. കേസില്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍ വതിയുടെ അനാവശ്യ ഇടപെടലിനെ കുറ്റപ്പെടുത്തി ഹരിന്‍ റാവല്‍ അയച്ച കത്താണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. കല്‍ക്കരി അഴിമതക്കേസിന്റെ അന്വേഷണത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കത്ത്. ഇതുസംബന്ധിച്ച് സിബിഐ ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് കത്ത് പുറത്തായത്.

അതേസമയം കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച അന്വേഷണ റിപോര്‍ട്ടില്‍ കേന്ദ്ര നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു വരുത്തിയ തിരുത്തലുകള്‍ സംബന്ധിച്ച റിപോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. തിരുത്തല്‍ വരുത്തിയതിനു മുമ്പും അതിനു ശേഷവുമുള്ള റിപോര്‍ട്ടുകളാണ് മുദ്രവച്ച കവറില്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്. ഇതും സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണത്തിന്റെ തല്‍ സ്ഥിതി റിപോര്‍ട്ട് തിരുത്തിയെന്നു വ്യക്തമാക്കി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലവും സുപ്രീംകോടതി ഇന്നു (ചൊവ്വാഴ്ച) പരിഗണിക്കും.

ഇതിനിടെ, സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതിയുമായി കൂടിക്കാഴ്ച നടത്തി. കല്‍ക്കരി ഇടപാട് സംബന്ധിച്ചു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തല്‍ സ്ഥിതി റിപോര്‍ട്ട് രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ആവശ്യപ്രകാരം അവരുമായി പങ്കുവച്ചിരുന്നതായാണു സിബിഐ ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
National news, New Delhi, Hours, Crucial, Supreme Court, Hearing, Government, Tried, Influence, CBI, Investigation, Coal scam, Grave allegations, Surfaced, Government, Top legal officers.

SUMMARY: New Delhi: Hours before a crucial Supreme Court hearing on whether the government tried to influence the CBI's investigation into the coal scam, new and grave allegations have surfaced from one of the government's top legal officers.

Keywords: National news, New Delhi, Hours, Crucial, Supreme Court, Hearing, Government, Tried, Influence, CBI, Investigation, Coal scam, Grave allegations, Surfaced, Government, Top legal officers.


Post a Comment