Follow KVARTHA on Google news Follow Us!
ad

കല്‍ക്കരിപാടം: കേന്ദ്രം വിശ്വാസവഞ്ചന കാട്ടിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. National news, New Delhi, Hours, Crucial, Supreme Court, Hearing, Government, Tried, Influence, CBI, Investigation, Coal scam, Grave allegations, Surfaced, Government, Top legal officers.
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച സിബിഐയുടെ സത്യവാങ്മൂലം പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. സിബിഐയുടെ മേധാവികള്‍ ആരാണെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അന്വേഷണ റിപോർട്ട് സർക്കാരുമായി സിബിഐ പങ്കുവച്ചത് നടപടി ക്രമങ്ങളുടെ അട്ടിമറിയാണ്. സിബിഐ റിപോർട്ട് നിയമന്ത്രാലയം പരിശോധിച്ചത് കോടതിയില്‍നിന്നു മറച്ചു വയ്ക്കാനും ശ്രമിച്ചു. റിപോർട്ട് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചത് നിയമവ്യവസ്ഥയുടെ അടിത്തറ ഇളക്കുന്ന നടപടിയാണ്. യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയില്‍നിന്ന് മറച്ചുവച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

സിബിഐയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സുപ്രീം കേടതി നിരീക്ഷിച്ചു. കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച സിബിഐയുടെ റിപോർട്ട് നിയമമന്ത്രാലയം പരിശോധിച്ചത് വിവാദമായിരുന്നു. എന്നാല്‍ വ്യാകരണ പിശകുകളും അക്ഷരത്തെറ്റുകളും മാത്രമാണ് പരിശോധിച്ചതെന്നാണ് നിയമമന്ത്രാലയം പറഞ്ഞിരുന്നത്.

National news, New Delhi, Hours, Crucial, Supreme Court, Hearing, Government, Tried, Influence, CBI, Investigation, Coal scam, Grave allegations, Surfaced, Government, Top legal officers.എന്നാല്‍ അന്വേഷണ റിപോർട്ടിൽ നിരവധി ഭേദഗതികള്‍ വരുത്തിയതായി സിബിഐ നല്‍കിയ റിപോർട്ടിൽ പറയുന്നു. ഇതോടെ സര്‍ക്കാരിന്റെ നിലപാട് പരസ്യമായി ചോദ്യം ചെയ്യപ്പെടുകയാണ്. സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കോടതിയുടെ നിരീക്ഷണം. പ്രധാനമന്ത്രിയുടെയും നിയമമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കാനാണ് സാധ്യത.

SUMMARY: New Delhi: The Supreme Court today excoriated the CBI for allowing the government to access a report on its coal investigation to the government before it was submitted to judges last month. The court also reprimanded the investigating agency for concealing this crucial information when it submitted the report in a sealed cover to judges on March 12.

Keywords: National news, New Delhi, Hours, Crucial, Supreme Court, Hearing, Government, Tried, Influence, CBI, Investigation, Coal scam, Grave allegations, Surfaced, Government, Top legal officers.

Post a Comment