Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ പ്രതിഷേധം വകവെക്കാതെ ലഡാക്കില്‍ വീണ്ടും ചൈനീസ് ടെന്റ്

അതിര്‍ത്തി ലംഘിച്ച് ചൈന വീണ്ടും ലഡാക്കില്‍ ടെന്റ് കെട്ടി. ഇന്ത്യയുടെ പ്രതിഷേധം വകവെക്കാതെയാ New Delhi, India, China, Border, National, Chinese Troops, Fifth Tent, Ladakh, Kerala News, International News, National News,
ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച് ചൈന വീണ്ടും ലഡാക്കില്‍ ടെന്റ് കെട്ടി. ഇന്ത്യയുടെ പ്രതിഷേധം വകവെക്കാതെയാണ് ചൈനീസ് സൈന്യം ലഡാക്കിലെ ദൗലത് ബെഗ് ഒല്‍ദി സെക്ടറില്‍ വീണ്ടും ടെന്റ് സ്ഥാപിച്ചത്. ഇതോടെ ലഡാക്കില്‍ ചൈനീസ് സൈന്യം സ്ഥാപിച്ച ടെന്റുകളുടെ എണ്ണം അഞ്ചായി.

ടെന്റുകള്‍ക്ക് പുറമെ മൊളോസര്‍ ഇനത്തില്‍ പെട്ട നായ്ക്കളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇത് ചൈനീസ് സ്ഥലമാണെന്നും നിങ്ങളിപ്പോള്‍ ചൈനയുടെ മണ്ണിലാണെന്നും ബാനര്‍ സ്ഥാപിച്ച് മകറോവ് എ.കെ. ഇനത്തില്‍പ്പെട്ട അത്യാധുനിക യന്ത്രത്തോക്കുകളുമായാണ് ചൈനീസ് സൈന്യം ലഡാക്കില്‍ നിലയുറപ്പിച്ചിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് ലഡാക്കിലെ ബുര്‍ട്‌സിലാണ് ചൈനീസ് അധിനിവേശം തുടങ്ങിയത്. തുടര്‍ന്നിവിടെ നാല് ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

New Delhi, India, China, Border, National, Chinese Troops, Fifth Tent, Ladakh, Kerala News, International News, National News, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 18 കിലോമീറ്ററോളമാണ് ചൈനീസ് സൈന്യം കയ്യടക്കിയിരിക്കുന്നത്. അതേസമയം ലഡാക്കില്‍ രണ്ടു മലകള്‍ക്കിടയിലായി ഇന്ത്യന്‍ സൈന്യം നിര്‍മിച്ച ബങ്കറുകള്‍ നീക്കിയാല്‍ മാത്രമേ ഇപ്പോഴുള്ള നീക്കത്തില്‍ നിന്ന് പിന്മാറൂ എന്നാണ് ചൈനയുടെ നിലപാട്. നേരത്തെ, പ്രശ്‌നം പരിഹരിക്കാനായി ഇന്ത്യ-ചൈന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ മൂന്ന് തവണ ഫ്‌ളാഗ് മീറ്റിങ്ങ് നടത്തിയെങ്കിലും അതിലൊന്നും ഫലമുണ്ടായില്ല.

Keywords: New Delhi, India, China, Border, National, Chinese Troops, Fifth Tent, Ladakh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment