Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വധഭീഷണി: സെക്രേട്ടറിയേറ്റില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വധഭീഷണി. തൊഴിലാളി ദിനമായ മേയ് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെOomanchandi, Chief Minister, Letter, Police, Thiruvananthapuram, Bomb, Mobil Phone, Visit, Kerala, Kerala News,
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വധഭീഷണി. തൊഴിലാളി  ദിനമായ മേയ് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കുമെന്നും സെക്രട്ടേറിയറ്റ് ബോംബിട്ടു തകര്‍ക്കുമെന്നുമുള്ള ഭീഷണിക്കത്ത് ഒരാഴ്ച മുമ്പാണ്  മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.  ഇന്ത്യന്‍ മുജാഹിദീന്റെ പേരിലാണു കത്തയച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തി. കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

ആരോ കബളിപ്പിക്കാന്‍ വേണ്ടി മനപൂര്‍വം എഴുതിയ കത്താണിതെന്ന് മനസിലായിട്ടുണ്ടെങ്കിലും പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചു സുരക്ഷ ശക്തമാക്കുകയായിരുന്നു. വെള്ളക്കടലാസില്‍ വികൃതമായിട്ടെഴുതിയ  കത്താണ്  ലഭിച്ചത്. ഈ കത്തിലുടനീളം അസഭ്യവാക്കുകളാണുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച കത്ത് ആഭ്യന്തര വകുപ്പു വഴി പോലീസിനു കൈമാറി. ഇതേ തുടര്‍ന്ന് രണ്ടു ദിവസമായി  സെക്രട്ടേറിയേറ്റില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

 മാനസികവിഭ്രാന്തിയുള്ള ആരെങ്കിലും എഴുതിയ കത്താണെന്ന്
കരുതുന്നുണ്ടെങ്കിലും  ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍   സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ ഉള്‍പെടെയുള്ളവരെ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.

 മേയ് ഒന്നിനു കൂടുതല്‍ പോലീസിനെയും ബോംബ് സ്‌ക്വാഡിനെയും വിന്യസിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇടയ്ക്കിടെ ഭീഷണിക്കത്തുകളും ഫോണുകളും വരാറുണ്ട്.  അതെല്ലാം വ്യാജ ഭീഷണിയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും മാധ്യമങ്ങളുടെ ഓഫീസുകളിലേക്കുമാണ് ഭീഷണി സന്ദേശങ്ങള്‍  വരാറുള്ളത് . ഇതില്‍ കുറേ പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Oomanchandi, Chief Minister, Letter, Police, Thiruvananthapuram, Bomb, Mobil Phone, Visit, Kerala, Kerala News, International News, പോലീസിന്റെ കണ്ണുവെട്ടിച്ച് ഒരാള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കത്തിയുമായി കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പോലീസിന്റെ അഭാവത്തില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു തള്ളിക്കയറിയ സംഭവവും ഉണ്ടായിട്ടുണ്ട്.

മാനസികാസ്വാസ്ഥ്യമുള്ള ഒരാള്‍ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്റെ കസേരയിലിരുന്നു മുഖ്യമന്ത്രിയാണെന്ന ഭാവത്തില്‍ ഫോണ്‍ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു.

Keywords: Oomanchandi, Chief Minister, Letter, Police, Thiruvananthapuram, Bomb, Mobil Phone, Visit, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment