Follow KVARTHA on Google news Follow Us!
ad

റീമക്ക് ഇനി വിലക്കില്ല

നടി റീമാ കല്ലിങ്കലിന് ഏര്‍പ്പെടുത്തിയ വിലക്ക് കേരള ഫിലിം ചേംബര്‍ നീക്കി. മഴവില്‍ മനോരമ ചാനലില്‍ ‘മിടുക്കി’ എന്ന പരമ്പരയുടെ അവതാരികയായി എത്തിയതിന് പിന്നാലെയാണ് . Kerala film Chamber, Rima Kallingal, Midukki, Zakhariyayude Garbhinikal
നടി റീമാ കല്ലിങ്കലിന് ഏര്‍പ്പെടുത്തിയ വിലക്ക്  കേരള ഫിലിം ചേംബര്‍  നീക്കി. മഴവില്‍ മനോരമ ചാനലില്‍ ‘മിടുക്കി’ എന്ന പരമ്പരയുടെ അവതാരികയായി എത്തിയതിന് പിന്നാലെയാണ് റീമക്ക് ഫിലിം ചേംബറിന്‍െറ വിലക്ക് നേരിടേണ്ടി വന്നത് . പ്രശസ്തരായ നടീ നടന്‍മാര്‍ തുടര്‍ച്ചയായി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കരുതെന്ന ചേംബറിന്‍െറ നിയമം തെറ്റിച്ച റീമ ഫിലിം ചേംബര്‍ അയച്ച ഷോകോസ് നോട്ടീസിന് മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് റീമയുടെ നിരവധി ചിത്രങ്ങള്‍ പ്രതിസന്ധിയിലായിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച റീമയുടെ പുതിയ ചിത്രം "സഖറിയയുടെ ഗര്‍ഭിണികള്‍" ആണ് . വെല്ലു വിളി ഉയര്‍ത്തുന്ന ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ റീമക്ക്. വൃദ്ധനായ ഒരാളുടെ ഗര്‍ഭിണിയായ ഭാര്യയുടെ റോളിലായിരിക്കും റീമ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ആഷിഖ് അബു ചിത്രം ഗ്യാങ്ങ്സ്റ്റര്‍ അടക്കം നിരവധി പുതിയ ചിത്രങ്ങള്‍ക്കും റീമ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. റീമയുടെ പുതിയ റിലീസ് ചിത്രം ഓഗസ്റ്റ് ക്ളബ്ബ് കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലത്തെിയിട്ടുണ്ട്. ചിത്രത്തില്‍ രണ്ടു കുട്ടികളുടെ അമ്മ വേഷമാണ് റീമക്ക് .

Kerala film Chamber, Rima Kallingal, Midukki, Zakhariyayude GarbhinikalSummary: Kerala film Chamber has lifted the ban imposed on Rima Kallingal, following her reply for the allegations raised against her. The chamber has earlier inflicted one ban as the actress went on with her anchoring of reality show 'Midukki'  on a popular channel , without answering the show cause notice issued to her. As per Film Chamber's guidelines, popular stars are not allowed to anchor TV programes or to appear in a regular manner on television programes, which are said to lessen the collections from theaters.
It was earlier reported that some films were affected by the ban on Rima. The talented actress who recently won a state award was to join the movie 'Zakhariyayude Garbhinikal'  which has her in a challenging role of a pregnant wife of an older man.

Keyword: Kerala film Chamber, Rima Kallingal, Midukki, Zakhariyayude Garbhinikal

Post a Comment