Follow KVARTHA on Google news Follow Us!
ad
Posts

മാറാട് ഉപവാസം: ശശികല ടീച്ചറെയും നേതാക്കളെയും അറസ്റ്റുചെയ്തതില്‍ പ്രതിഷേധം

മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തവരെ കണ്ടെത്തുന്നതിന് സി.ബി.ഐ. അന്വേഷണം നടത്തണമന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാറാട് സംഘടിപ്പിച്ച ഉപവാസസമരത്തില്‍ K.P. Sasikala Teacher, CBI, Investigates, Marad Riot, Kozhikode, BJP, RSS, Police, Arrest, Protest
കോഴിക്കോട്: മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തവരെ കണ്ടെത്തുന്നതിന് സി.ബി.ഐ. അന്വേഷണം നടത്തണമന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാറാട് സംഘടിപ്പിച്ച ഉപവാസസമരത്തില്‍ പങ്കെടുത്ത ഹിന്ദുഐക്യവേദിയുടെ 28 ഓളം നേതാക്കളെ അറസ്റ്റുചെയ്തതിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ മാസ്റ്റര്‍ തുടങ്ങി 28 നേതാക്കളെയാണ് അറസ്റ്റുചെയ്തത്.

അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് മാറാട് പോലീസ് അറിയിച്ചു. മാറാട് ജിനരാജ്ദാസ് എ.എല്‍.പി. സ്‌കൂളിനടുത്ത ചെക് പോസ്റ്റില്‍ വെച്ചാണ് പോലീസ് നേതാക്കളെ തടഞ്ഞത്. പ്രതിഷേധ പരിപാടി കഴിഞ്ഞശേഷമാണ് നേതാക്കളെ അറസ്റ്റുചെയ്ത് മാറാട് സ്റ്റേഷനിലെത്തിച്ചത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പോലും തടയുന്ന സര്‍ക്കാരിന്റെ നീക്കം ജനാധിപത്യ ധ്വംസനമാണെന്ന് ഹിന്ദു ഐക്യവേദി നേതൃത്വം ആരോപിക്കുന്നു.
Sasikala Teacher

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും സി.ബി.ഐ. അന്വേഷണം നടത്താനുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

മാറാട് കടപ്പുറത്ത് എട്ടു പേരെ വെട്ടിക്കൊന്നതിന്റെ ഇരുപതാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഉപവാസസമരം നടത്തിയ ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ പറഞ്ഞു.

ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഐക്യവേദി സംസ്ഥാന അധ്യക്ഷത കെ.പി. ശശികല ടീച്ചര്‍ തുടങ്ങിയവരടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ചൊവാഴ്ച താലൂക്കോഫീസുകള്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം മാറാട് സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള സമരങ്ങളെ തകര്‍ക്കാനാവില്ലെന്ന് ബി.ജെ.പി. ദേശീയ സമിതിയംഗം കെ.പി. ശോഭാ സുരേന്ദ്രന്‍ കോതമംഗലത്ത് പറഞ്ഞു. കെ.പി. ശശികലടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ കോത മംഗലത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

മാറാട് കൂട്ടക്കൊല സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് ഉപവാസത്തിനെത്തിയ
 നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി തിരുവനന്തപുരത്ത് നടത്തിയ പ്രകടനം.
സി.ബി.ഐ. അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തുകൊണ്ട് അതിന് ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. സി.ബി.ഐ. അന്വേഷിച്ചാല്‍ ലീഗിന്റെ ഒരു കേന്ദ്ര മന്ത്രിയും ഒരു സംസ്ഥാന മന്ത്രിയും ജയില്‍ അഴിയെണ്ണേണ്ടിവരും. തിരുവഞ്ചൂരിനാണ് ആഭ്യന്തരവകുപ്പെങ്കിലും കുഞ്ഞാലിക്കുട്ടിയാണ് നിയന്ത്രിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഇതിന് ഉദാഹരണമാണ് ശശികലടീച്ചറുടെ അറസ്‌റ്റെന്നും മുഖ്യമന്ത്രി ഇത്തരം നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെങ്കില്‍ കേരളത്തിലെ ജയിലുകളില്‍ സ്ഥലമുണ്ടാവില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

മാറാട് ഉപവാസസമരം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.
Keywords: Hindu Aikya Vedi, K.P. Sasikala Teacher, CBI, Investigates, Marad Riot, Kozhikode, BJP, RSS, Police, Arrest, Protest, Government, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment