അശ്ലീല വീഡിയോ: രഘുപതി ഭട്ടിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജെഡി(എസ്) രംഗത്ത്

ഉഡുപ്പി: ബിജെപി എം.എല്‍.എ രഘുപതി ഭട്ടിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജെഡി(എസ്) രംഗത്തെത്തി. രഘുപതി ഭട്ടിന്റെ അശ്ലീല വീഡിയോ പുറത്തായതിനെതുടര്‍ന്നാണ് ജെഡിഎസ് ആവശ്യമുയര്‍ത്തിയത്. വീഡിയോയിലെ രഘുപതിയുടെ പങ്ക് വ്യക്തമാണെന്നും എന്നിട്ടും അദ്ദേഹം അജ്ഞത നടിക്കുകയാണെന്നും ജെഡിഎഫ് ജില്ലാ പ്രസിഡന്റ് ദേവിപ്രസാദ് ഷെട്ടി ആരോപിച്ചു. പൊതുജന താല്പര്യം മുന്‍ നിര്‍ത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഷെട്ടി ആവശ്യപ്പെട്ടു.

ഭട്ട് ഒരു സാധാരണക്കാരനല്ല. എല്ലാവരും ആദരിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തി രാഷ്ട്രീയക്കാരുടെ വില കളയുന്നതാണ് ഷെട്ടി പറഞ്ഞു. ഇതിനുമുന്‍പും ഭട്ടിനെ ചുറ്റിപറ്റി വിവാദങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പത്മപ്രിയയുടെ മരണം ദുരൂഹമായി തുടരുകയാണ്. മാല്പിലെ റേവ് പാര്‍ട്ടി, കെ.ഐ.എ.ഡി.ബിയുടെ 110 ഏക്കര്‍ ഭൂമി സ്വന്തമാക്കിയ ഇടപാടുകള്‍ എന്നിവയെക്കുറിച്ചും പോലീസ് അന്വേഷിക്കണം. അശ്ലീല വീഡിയോക്ക് പിന്നിലെ രഹസ്യങ്ങളെക്കുറിച്ചും അറിയണം. എപ്പോള്‍, എവിടെ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അന്വേഷിക്കണം. ആ വീഡിയോയിലെ സ്ത്രീ ആരാണെന്നും വ്യക്തമാവണം ദേവിപ്രസാദ് ഷെട്ടി ആവശ്യപ്പെട്ടു.

രഘുപതി ഭട്ടിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഡെപ്യൂട്ടി സൂപ്രണ്ട് പ്രഭുദേവ് മനെയ്ക്ക് നേതാക്കള്‍ പരാതി നല്‍കി. ജെഡിഎസ് നേതാക്കളായ ഷാലിനി ഷെട്ടി കെഞ്ചനൂര്‍, ജില്ലാ വൈസ് പ്രസിഡന്റ്, ഗുലാം മുഹമ്മദ്, അനയ്യ നായിക്, ജയകുമാര്‍ പര്‍ക്കല, വിശ്വനാഥ് ബേലാപു, വാസുദേവ റാവൂ എന്നിവര്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു.

National news, Apparently, MLA, Involved, Feigning ignorance, Deviprasad Shetty, JD(S),രഘുപതി ഭട്ട് ഒരു സ്തീയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്നും തനിക്കെതിരെ രാഷ്ട്രീയ പ്രതിയോഗികള്‍ നടത്തുന്ന നീക്കമാണ് സിഡിക്ക് പിന്നിലെന്നും രഘുപതി ഭട്ട് വ്യക്തമാക്കിയിരുന്നു.

SUMMARY: Udupi, Mar 30: A protest was organized by JD (S) leaders demanding an inquiry into the sensational sleaze CD issue and involvement of MLA Raghupati Bhat in the incident, on Friday March 29.

Keywords: National news, Apparently, MLA, Involved, Feigning ignorance, Deviprasad Shetty, JD(S), District president, Investigated, Matter, Public, Interest.

Post a Comment

Previous Post Next Post