യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 7

ആ­കാ­ശ യാ­ത്ര­യി­ലെ ആ­ഹ്ലാ­ദവും ദു­രി­ത­വും 

വിമാനം റദ്ദാ­ക്കലും യാത്രാ­സ­മ­യ­ത്തില്‍ മാറ്റം വരു­ത്തലും കാലാ­വ­സ്ഥ­യുടെ പേര് പറഞ്ഞ് യാത്ര­ക്കാരെ ലക്ഷ്യ­സ്ഥാ­ന­ങ്ങ­ളില്‍ എത്തി­ക്കാ­തി­രി­ക്കലുമെല്ലാം നമ്മുടെ ഇന്ത്യന്‍ വിമാ­ന­ക­മ്പ­നി­യായ എയര്‍ ഇന്ത്യയുടെ നിത്യ വിനോ­ദ­മാ­ണ്. നിസാര പ്രശ്‌ന­ങ്ങ­ളുടെ പേരില്‍ എത്രയെത്ര വിദേശ യാത്ര­ക്കാ­രുടെ തൊഴി­ലു­ക­ളാണ് ഈ ക്രൂര­ത­യില്‍ നഷ്ട­പ്പെ­ടു­ന്ന­ത്. യാത്രാ സമയം മാറ്റുന്ന വിവരം പല­പ്പോഴും യാത്ര­ക്കാ­രെ­യ­റി­യി­ക്കി­ല്ല. എല്ലാ ഒരു­ക്ക­ങ്ങളും നടത്തി ചില­പ്പോള്‍ കുടും­ബ­ത്തോ­ടൊപ്പം, മറ്റു ചില­പ്പോള്‍ ഒറ്റയ്ക്കും എത്തുന്ന യാത്ര­ക്കാ­ര്‍ എല്ലാ ബുദ്ധി­മു­ട്ടു­കളും സഹിച്ചു എയര്‍പ്പോര്‍ട്ടില്‍ എത്തി ഗേറ്റ് തുറ­ക്കു­ന്നതും കാത്തിരി­ക്കും. അവ­സാന നിമി­ഷ­ത്തില്‍ ഒരു സോറിയോടെ യാത്രാ സമയം മാറ്റി­യ­തായി അറി­യി­ക്കും... വഴി യാത്ര­യ്ക്കുള്ള പണവും കരുതി എത്തുന്നവര്‍ ഇത്തരം അറി­യിപ്പ് കൊണ്ട് ആകെ വല­യു­ന്നു. മറ്റു ചിലര്‍ ശാപ വാക്കു­കള്‍ ചൊരിഞ്ഞു തിരിച്ച് പോകും.

ചില അവ­സ­ര­ങ്ങ­ളില്‍ ആദ്യം കാര്യ­ങ്ങള്‍ ഒന്നും പറ­യി­ല്ല. വിമാ­ന­ത്തിന്റെ യാത്രാ സമയം അടു­ക്കു­മ്പോള്‍ അറി­യി­പ്പ്. വി­മാനം ഒരു മണി­ക്കൂര്‍ വൈകി മാത്രം പുറ­പ്പെടും. പ്രതീ­ക്ഷയോടെ ഇരി­ക്കു­മ്പോള്‍ അടുത്ത അറി­യിപ്പ് - എത്ര മണി­ക്കൂര്‍ എന്ന് പറ­യാതെ; അങ്ങനെ ദീര്‍ഘ­മായ കാത്തി­രിപ്പ്. എയര്‍പ്പോര്‍ട്ടില്‍ പലപ്പോഴും ഇത്തരം അനു­ഭ­വ­ങ്ങള്‍ എറെ ബഹ­ള­ത്തിനും സംഘര്‍ഷ­ത്തിനും കാര­ണ­മാ­കു­ന്നു. പ്രധാ­ന­പ്പെട്ട യാത്രാ വിവ­ര­ങ്ങള്‍ പലതും ശരി­യായ രീതി­യില്‍ ഉദ്യോ­ഗ­സ്ഥ­ന്മാര്‍ വേണ്ട വിധ­ത്തില്‍ കൈകാര്യം ചെയ്യു­ന്നി­ല്ലെന്ന് മാത്ര­മ­ല്ല ഈ രംഗത്ത് പ്രവര്‍ത്തി­ക്കുന്നവര്‍ അധി­കവും കൃത്യ­നിഷ്ഠ പാലി­ക്കു­ന്നുമില്ല. ശമ്പ­ളവും സൗക­ര്യ­ങ്ങളും മാത്രം നേടാന്‍ വേണ്ടി ഒരു തൊഴി­ല്‍. അതില്‍ യാത്ര­ക്കാ­രന്‍ ഇവ­രുടെ ഇഷ്ടം അനു­സ­രിച്ച് പോയാല്‍ മ­തി.

രണ്ടും മൂന്നും വര്‍ഷം മരു­ഭൂ­മി­യില്‍ പ്രതി­കൂല പ­രി­തസ്ഥിതികളില്‍ ഏകാന്തവാസം നടത്തി ഉറ്റ­വ­രു­ടെയും ഉട­യ­വ­രു­ടെയും അടുത്ത് എത്തി ശാന്ത­മായ ഒഴിവുകാല ജീവി­ത­ത്തിന്റെ നല്ല നാളു­കള്‍ സ്വപ്നം കണ്ടു വരു­മ്പോള്‍... പറ­ഞ്ഞ­സ­മ­യത്ത് എത്തേണ്ട സ്ഥലത്ത് ഇറ­ക്കാതെ പല­പ്പോഴും ഗതി­മാറ്റി യാത്ര ചെയ്യു­മ്പോള്‍ കൈക്കു­ഞ്ഞ് മുതല്‍ വൃദ്ധന്‍മാര്‍ വരെ­യുള്ള യാത്ര­ക്കാരും അവരെ പ്രതീ­ക്ഷിച്ച് എയര്‍പ്പോര്‍ട്ടില്‍ എത്തുന്ന ബന്ധു­ക്ക­ളുടെയും വിഷമം വിമാന ജോലി­ക്കാര്‍ക്ക് പ്രശ്‌ന­മ­ല്ല. പൈലറ്റ് സമയം നോക്കി മാത്രം ജോലി ചെയ്യും. ഇവിടെ മനു­ഷ്യ­ത്വ­ത്തിന് ഒരു വിലയും കല്‍പി­ക്ക­പ്പെ­ടു­ന്നി­ല്ല.

Airport, Police, International, Womanവിമാ­ന­യാ­ത്ര­ക്കി­ട­യില്‍ ഉണ്ടാ­കുന്ന ബുദ്ധി­മു­ട്ടു­കള്‍ക്ക് എറെ ആനു­കു­ല്യ­ങ്ങളും അവ­കാ­ശ­ങ്ങളും നിയ­മ­പ­ര­മായി ഉണ്ടെ­ങ്കിലും ഇന്ന് നട­ക്കുന്ന വിമാ­ന­യാത്രാ പ്രശ്‌ന­ങ്ങ­ളില്‍ എല്ലാം യാത്ര­ക്കാര്‍ കുറ്റ­വാ­ളി­കളും ജീവ­ന­ക്കാര്‍ കൃത്യ­നിര്‍വഹണം നട­ത്തു­ന്ന­വ­രു­മായി മാറു­ന്ന­താണ് കാണു­ന്ന­ത്. തിരു­വ­ന­ന്ത­പു­രത്ത് ഇറ­ക്കേണ്ട വിമാനം സാങ്കേ­തി­ക തക­രാര്‍ മൂലം കൊച്ചി­യില്‍ ഇറ­ക്കേണ്ടി വന്ന­പ്പോള്‍ യാത്ര­ക്കാ­രുടെ വികാര പ്രക­ട­നത്തെ വിമാനം റാഞ്ചലും ഭീഷ­ണിയും ഒക്കെ­യായി ചിത്രീ­ക­രി­ക്ക­പ്പെ­ട്ടു. പണം മുടക്കി അവ­ശ്യ­ങ്ങള്‍ക്ക് യാത്ര ചെയ്യു­ന്ന­വര്‍ നിഷ്‌കരുണം രാജ്യ­ദ്രോഹ കുറ്റം ചെയ്ത­വ­രായി മാറുന്ന കാഴ്ച­യാണ് കേരളം കാണേണ്ടി വരു­ന്ന­ത്.

പല­ യാ­ത്ര­യിലും ആവര്‍ത്തി­ക്ക­പ്പെ­ടുന്ന ഇത്തരം സംഭവ വികാ­സ­ങ്ങള്‍ക്ക് ഞാനും പാത്ര­മാ­യി­ട്ടു­ണ്ട്. ഒരി­ക്കല്‍ മുംബൈ­യില്‍ നിന്നും ദുബൈ­യി­ലേ­ക്കുള്ള യാത്ര­യില്‍ എയര്‍ ഇന്ത്യ­യുടെ ഓകെയായ ടിക്കറ്റുമായി എയര്‍പ്പോര്‍ട്ടില്‍ എത്തി. എന്നാല്‍ പരി­ശോ­ധന നടത്തി ''നിങ്ങ­ളു­ടെ ടിക്കറ്റ് ഓക്കെ­യല്ല'' എന്നാണ് വിമാന കമ്പ­നി­യുടെ കൗണ്ട­റില്‍ നിന്നും അറി­യി­ച്ച­ത്. മുംബൈ­യില്‍ താമ­സി­ച്ചി­രുന്ന സ്ഥലത്ത് നിന്നും എയര്‍പ്പോര്‍ട്ടി­ലേക്ക് മുന്നൂ­റില­ധികം രൂപ ടാക്‌സി വാടക കൊടു­ത്തി­ട്ടാണ് എത്തി­യ­ത്. ഏജ­ന്‍സി കംപ്യൂ­ട്ട­റില്‍ നോക്കി ടിക്കറ്റ് ഓക്കെ എന്ന് പറ­ഞ്ഞതുമാ­ണ്. പിന്നെ എന്താണ് പ്രശ്‌നം. ഞാന്‍ മറ്റു ചില യാത്ര­ക്കാ­രോട് കാര്യ­ങ്ങള്‍ പറ­ഞ്ഞു. ചിലര്‍ സഹാ­യ­ത്തിന് എ­ത്തി. ചര്‍ച­കള്‍ അല്പം ചൂടാ­യ­പ്പോള്‍ ഉയര്‍ന്ന ഉദ്യോ­ഗ­സ്ഥന്‍ എത്തി. വീണ്ടും ചില പരി­ശോ­ധ­ന­കള്‍ നടത്തി അവ­സാനം യാത്രയ്ക്ക് അനു­വ­ദി­ച്ചു. എന്നാല്‍ വിമാനം പുറ­പ്പെ­ട്ട­പ്പോള്‍ പകുതി സീറ്റും ഒഴിഞ്ഞു കിട­ക്കു­ന്ന­താണ് കണ്ട­ത്. ഇതാണ് നമ്മുടെ എയര്‍­ഇന്ത്യ വിമാന കമ്പനിയുടെ കാര്യ­ക്ഷ­മ­ത. എന്നിട്ടും എന്നും നഷ്ട­ക­ണ­ക്കു­കള്‍ മാത്രം നിര­ത്തും.

പര­സ്യ­ങ്ങ­ളിലും മന്ത്രി­മാ­രുടെ പ്രസ്താ­വ­ന­ക­ളിലും എറെ വാഗ്ദാനങ്ങള്‍ എയര്‍ ഇന്ത്യ നല്‍കു­ന്നു. യാത്ര­ക്കാര്‍ അത്യാ­വശ്യ ഘട്ട­ത്തില്‍ പ്രത്യേ­കിച്ച് ഉല്‍സ­വ­വേ­ള­ക­ളിലും വേനല്‍ അവ­ധിക്കാലത്തും എല്ലാം ടിക്കറ്റ് ചാര്‍ജ് ഇര­ട്ടി­യില്‍ അധികം വര്‍ദ്ധി­പ്പിച്ചു യാത്ര­ക്കാരെ കൊള്ള­യ­ടി­ക്കു­ന്നു. ഇത് സ്വകാര്യ വിമാ­ന­ക­മ്പ­നി­കള്‍ക്കും വിദേശ വിമാ­ന­ക­മ്പ­നി­കള്‍ക്കും ചാക­ര­യാ­കു­ന്നു. പല­റൂ­ട്ടു­ക­ളിലും മറ്റു വിമാ­ന­ക­മ്പ­നി­ക്കാരെ തടഞ്ഞു എല്ലാ വിദേശ വഴി­കളും സ്വന്ത­മാ­ക്കുന്ന എയര്‍­ഇ­ന്ത്യക്ക് നൂറ്റാ­ണ്ടു­കള്‍ പാറി പറ­ന്നിട്ടും ഇന്നും നഷ്ട­ക­ണ­ക്കു­കള്‍ മാത്ര­മാണ് ബാ­ക്കി.

അടുത്ത കാലത്ത് പ്രവര്‍ത്തനം ആരം­ഭിച്ച എയര്‍ അറേബ്യ എന്ന കമ്പ­നി­യുടെ പ്രവര്‍ത്തനം ശ്രദ്ധി­ച്ചാല്‍ നമ്മുടെ പൊതു മേഖ­ല­യിലെ വന്‍ കമ്പ­നി­യായ എയര്‍ ഇന്ത്യ നാണിക്കേണ്ടി വരും. ചുരു­ങ്ങിയ സമയം കൊണ്ട് കാര്യ­ക്ഷ­മ­മായ സര്‍വീ­സു­കളും മേന്മയുള്ള സേവ­നവും കൊണ്ട് വലിയ ലാഭവും യാത്ര­ക്കാ­രന്റെ സംതൃ­പ്തിയും നേടി­യെ­ടു­ക്കാന്‍ സാധിച്ചു. ഇവി­ടെ­യാണ് അഴി­മ­തി­യു­ടെയും താന്തോ­ന്നി­ത്വ­ത്തി­ന്റെയും ഭീക­രത എന്താണെന്ന് നാം മന­സി­ലാ­ക്കേ­ണ്ട­ത്.

വള­രെ­യ­ധികം വിമാ­ന­യാ­ത്ര­കള്‍ ചെയ്തത് കൊണ്ട് പല വിമാ­ന­ക­മ്പ­നി­ക­ളു­ടെയും വിമാ­ന­ത്തില്‍ യാത്ര ചെയ്യേണ്ടി വന്നി­ട്ടു­ണ്ട്. ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിമാന യാത്ര. ''യു.­എ.ഇ വിമാന കമ്പ­നി­യായ'' എമിറേറ്റ്‌സ് വിമാ­ന­ത്തിലെ യാത്ര­യാ­ണ്. വലിയ കൂറ്റന്‍ വിമാ­നം. വൃത്തിയും കൃത്യ­നി­ഷ്ഠ­യും, നല്ല പരി­ച­ര­ണം, പല യാത്ര­ക്കി­ട­യിലും പല വിമാ­ന­ത്താ­വ­ള­ങ്ങ­ളിലും എത്തി­പ്പെ­ടേണ്ടി വന്നി­ട്ടു­ണ്ട്. കാരണം ടെച്ച് ഫ്‌ളൈറ്റു­കള്‍ യാത്ര­ക­ളില്‍ മാറി മാറി യാത്ര തുട­രേണ്ടി വരാ­റു­ണ്ട്. ഗള്‍ഫ് എയര്‍വി­മാ­ന­ത്തില്‍ യാത്ര ചെയ്യു­മ്പോള്‍ അധി­കവും മസ്‌ക്ക­റ്റില്‍ വച്ച് വിമാനം മാറും. ശ്രീല­ങ്കന്‍ എയര്‍­വെ­യ്‌സില്‍ വന്നാല്‍ കൊളം­ബോ­യില്‍ മണി­ക്കൂ­റു­കള്‍ കാത്തു­നി­ന്ന­തിന് ശേഷ­മാണ് കേര­ള­ത്തി­ലേക്ക് യാത്ര തുട­രാന്‍ കഴി­ഞ്ഞത്.

വിസ­യുടെ കാലാ­വധി തീരാന്‍ കുറഞ്ഞ സമയം ഉള്ള ഒരു വേന­ല­വ­ധിക്കാലത്ത് യാത്ര പല­പ്പോഴും മന­സില്‍ തെളി­യാ­റു­ണ്ട്. വിമാന ടിക്കറ്റ് എത്ര ശ്രമി­ച്ചിട്ടും കിട്ടി­യി­ല്ല. വഴി­കള്‍ എല്ലാം അടഞ്ഞപ്പോള്‍ മുംബൈ­യി­ലേ­ക്ക് ബ2സ് ക­യറി. അവി­ടെയും നല്ല തിര­ക്കാ­ണ്. പാക്കി­സ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം ഉണ്ട്. അത് കറാ­ച്ചി­യില്‍ എത്തി അല്പം താമ­സിച്ചേ പോകു. ടിക്കറ്റ് നിരക്ക് കുറ­വാ­ണ്. പിന്നെ ഒന്നും ആലോ­ചി­ച്ചി­ല്ല. ടിക്കറ്റ് എടു­ത്തു.

ഏറെ പരി­ശോ­ധ­നയും ബാഗ് തുറന്ന് ചെക്കിങ്ങും എല്ലാം കഴിഞ്ഞു യാത്ര ആരം­ഭി­ച്ചു. കറാ­ച്ചി­യില്‍ രാത്രി എത്തി. എന്നാല്‍ മണി­ക്കൂ­റു­കള്‍ കഴി­ഞ്ഞിട്ടും തുടര്‍ യാത്ര­യെ­പ്പറ്റി വിവ­ര­ങ്ങള്‍ ഒന്നു­മി­ല്ല. കൊച്ചു കുട്ടി­ക­ള­ട­ക്ക­മു­ള്ള­ യാത്ര­ക്കാര്‍ വിശപ്പും ദാഹവും എല്ലാം സഹിച്ച് ഒന്നും പറ­യാതെ സമയം തള്ളി നീക്കി. പക്ഷെ അന്വേ­ഷണ കൗണ്ട­റില്‍ ഇരി­ക്കുന്ന ആളു­കള്‍ നിസ­ഹാ­യ­ത­യാണ് പ്രക­ടി­പ്പി­ച്ച­ത്. യാത്ര­ക്കാ­രില്‍ പല­രു­ടെയും ക്ഷമ നശിച്ചു തുട­ങ്ങി... ഉത്തര്‍പ്ര­ദേശ് കാരന്‍ റാഫിദ് അലി­ഖാന്‍ രോഗിയും രാവിലെ ജോലിയില്‍ പ്രവേ­ശി­ക്കാന്‍ ഉള്ള ആളു­മാ­ണ്. അദ്ദേഹം വെപ്രാ­ള­ത്തില്‍ പല­വ­ഴി­യായി ഒരോന്നും അന്വേ­ഷിച്ച് ഉദ്യോ­ഗ­സ്ഥ­­രു­മായി സംസാ­രി­ച്ചു. വീണ്ടും വീണ്ടും കൗണ്ട­റില്‍ കേറി ബഹളം വച്ച­പ്പോള്‍ ഒരു­ദ്യോ­ഗ­സ്ഥന്‍ അയാളെ പിടിച്ചു തള്ളി. വന്നു വീണത് മേശ­യില്‍. എന്തോ തട്ടി രക്തം ചീറ്റി. യാത്രക്കാരില്‍ പലരും ദേഷ്യ­ത്തില്‍ ചാടി­ എ­ഴു­ന്നേറ്റു. എയര്‍പ്പോര്‍ട്ട് പോലീസ് നിയ­ന്ത്രി­ച്ചിട്ടും ആളു­കള്‍ ശാന്ത­രാ­യി­ല്ല. കൗണ്ട­റിലെ ഉദ്യോ­ഗ­സ്ഥനെ ശരിക്കും എല്ലാ­വരും ചേര്‍ന്ന് പെരു­മാ­റി. അയാ­ളുടെ ചുണ്ടില്‍ നിന്ന് രക്തം ഒഴുകി തുട­ങ്ങി­യ­പ്പോള്‍ പോലീസ് രക്ഷയ്ക്ക് എത്തി. റാഷിദ് അലി­ഖാനെ ഡോക്ടര്‍ എത്തി മരുന്ന് വെച്ച് കെട്ടി. അപ്പോ­ഴെക്കും പോലീ­സിലെ ഉന്ന­തരും വിമാന കമ്പ­നി­യുടെ വലിയ ഉദ്യോ­ഗ­സ്ഥ­രും എത്തി. യാത്ര­ക്കാ­രുടെ പരാ­തി­കള്‍ കേട്ട് ഉടനെ എല്ലാ­വര്‍ക്കും ഭക്ഷ­ണവും വെള്ളവും എല്ലാം നല്‍കി ശാന്ത­രാ­ക്കി. പിന്നെയും മണി­ക്കൂ­റു­കള്‍ കഴി­ഞ്ഞാ­ണ് യാത്ര തുടര്‍ന്ന­ത്.

വിസ­യുടെ കാലാ­വധി കഴി­യാന്‍ ഒരു ദിവ­സ­മാണ് ഉള്ള­ത്. എന്ത് സംഭ­വി­ക്കും. ഞാനും മറ്റു ചിലരും ഉല്‍ക­ണ്ഠ­യോടെ യാത്ര­യാ­യി.

Article, Ibrahim Cherkala, Flights, Airport, Police men, Officer, Assault, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
-ഇബ്രാഹിം ചെര്‍ക്കള

മുന്‍ അധ്യായങ്ങള്‍

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 1
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 2
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 3
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4 
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6


Keywords: Article, Ibrahim Cherkala, Flights, Airport, Police men, Officer, Assault, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post