Follow KVARTHA on Google news Follow Us!
ad

യു.എ.ഇയില്‍ നിന്ന് സൗദി വിസ ഇനി ഏജന്‍സി മുഖേന

സൗദിയിലേക്ക് യു.എ.ഇയില്‍ നിന്ന് വിസ അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഏജന്‍സിക്ക് കൈമാറി. വി.എഫ്.എസ് തസ്ഹീല്‍ എന്ന ഏജന്‍സിയുടെ കേന്ദ്രങ്ങള്‍ മുഖേനയാണ് ഇനി മുതല്‍ . Saudi Arabia, Visa, UAE, Dubai, V.F.S thasheel, Passport, Ambacedor, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ദുബൈ: സൗദിയിലേക്ക് യു.എ.ഇയില്‍ നിന്ന് വിസ അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഏജന്‍സിക്ക് കൈമാറി. വി.എഫ്.എസ് തസ്ഹീല്‍ എന്ന ഏജന്‍സിയുടെ കേന്ദ്രങ്ങള്‍ മുഖേനയാണ് ഇനി മുതല്‍ അപേക്ഷ പരിഗണിക്കുക.

വിസ അപേക്ഷകരുടെ ഫോട്ടോ, വിരലടയാളം എന്നിവ യു.എ.ഇയില്‍ എടുക്കാനും സംവിധാനമേര്‍പെടുത്തും. ഇതുവഴി സൗദി വിമാനത്താവളങ്ങളിലും കരമാര്‍ഗമുള്ള അതിര്‍ത്തി കവാടങ്ങളിലും ഫോട്ടോക്കും വിരലടയാളത്തിനും ഏറെ നേരം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനാകും.
ദുബൈയിലും ഷാര്‍ജയിലുമാണ് ആദ്യഘട്ടത്തില്‍ വി.എഫ്.എസ് തസ്ഹീല്‍ കേന്ദ്രങ്ങള്‍ തുറന്നത്. വിസ ആവശ്യമുള്ളവര്‍ ദുബൈ വാഫി മാളിലും ഷാര്‍ജയില്‍ മെഗാ മാളിന് പിന്‍വശത്തെ 2എക്സ്.എല്‍ ബില്‍ഡിങിലുമുള്ള ഓഫീസില്‍ രേഖകള്‍ സഹിതം ഹാജരാകണം.

അബുദാബി കേന്ദ്രം ജൂണ്‍ ആദ്യ വാരത്തില്‍ മാത്രമേ പ്രവര്‍ത്തനം ആരംഭിക്കൂ. വിസ അനുവദിച്ചാല്‍ സന്ദേശം
Saudi Arabia, Visa, UAE, Dubai, V.F.S thasheel, Passport, Ambacedor, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ലഭിക്കുന്ന മുറക്ക് പാസ്പോര്‍ട്ട് കൈപറ്റാം.

രണ്ടു കേന്ദ്രങ്ങളുടെയും ഉദ്ഘാടനം യു.എ.ഇയിലെ സൗദി അംബാസഡര്‍ ഉസാമ ബിന്‍ അഹ്മദ് അല്‍ സനൂസി
അഹ്മദ് നിര്‍വഹിച്ചു. ഷാര്‍ജാ ഓഫീസില്‍ പ്രതിദിനം 300 അപേക്ഷകളും ദുബൈ, അബുദാബി കേന്ദ്രങ്ങളില്‍ 400 മുതല്‍ 500 വരെ അപേക്ഷകളും പരിഗണിക്കാനാകും.

ആദ്യഘട്ടത്തില്‍ ബിസിനസ് വിസയാണ് ലഭിക്കുക. സൗദി വിദേശകാര്യ വകുപ്പാണ് വിസ ചുമതല വി.എഫ്.എസ് തസ്ഹീലിന് കൈമാറിയത്. ഉംറ, ഹജ്ജ് വിസ നടപടികള്‍ ഏജന്‍സിക്ക് കൈമാറിയിട്ടില്ല.

Summary: Saudi Arabia's foreign ministry has signed a deal with VFS Tasheel under which businessmen can apply for Saudi visas at the company's offices in Dubai, Sharjah and Abu Dhabi.
VFS Tasheel Chief Operations Officer Mahesh Anchan said visa processing will start from Sunday March 31 in Dubai and Sharjah .
The Sharjah office can process 300 applications daily while Dubai and Abu Dhabi offices can handle 450-500 applications a day. Dubai and Sharjah offices are spread over 14,000 sq ft and 12,000 sq ft respectively.

Keywords: Saudi Arabia, Visa, UAE, Dubai, V.F.S thasheel, Passport, Ambacedor, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment