പാര്‍ലമെന്റ് ആക്രമണം: മരിച്ച സുര­ക്ഷാ ഉ­ദ്യോ­ഗസ്ഥരുടെ മെഡലു­കള്‍ തി­രിച്ചുവാങ്ങി

ന്യൂ­ഡല്‍­ഹി: 2001 പാര്‍ലമെന്റ് ആക്ര­മ­ണ­ക്കേ­സി­ലെ പ്ര­തി അ­ഫ്‌­സല്‍ ഗു­രു­വി­ന്റെ വ­ധ ശിക്ഷ വൈ­കി­യ­തില്‍ പ്ര­തി­ഷേ­ധി­ച്ച് ആ­ക്ര­ണ­­ത്തില്‍ വീരമൃത്യു വരിച്ച എ­ട്ടു സുര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥ­രുടെ കു­ടും­ബ­ങ്ങള്‍ മട­ക്കി നല്‍കി­യ മെ­ഡ­ലുകള്‍ തി­രി­ച്ചു­വാ­ങ്ങി. അ­ഫ്‌­സല്‍ ഗു­രു­വി­ന്റെ വ­ധ ശി­ക്ഷ ന­ട­പ്പാക്കി­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് രാ­ഷ്ട്ര­പ­തി­യില്‍ നി­ന്ന് മെ­ഡല്‍ തി­രി­ച്ചു­വാ­ങ്ങി­യത്. ഭീകരവിരുദ്ധ മുന്നണി ചെയര്‍മാന്‍ എം.എസ്. ബിട്ടയ്­ക്കൊ­പ്പ­മാ­യി­രു­ന്നു ഇ­വര്‍ രാ­ഷ്ട്രപ­തി ഭ­വ­നി­ല­ത്തി­യ­ത്.

2006 ല്‍ ആ­യി­രു­ന്നു കൊല്ല­പ്പെട്ട സൈ­നി­കര്‍­ക്ക് മ­ര­ണാ­നന്ത­രം നല്‍കിയ ഗാലന്ററി മെഡ­ലു­കള്‍ കു­ടും­ബാം­ഗങ്ങള്‍ തി­രി­ച്ചു നല്‍­കി­യ­ത്. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. വനിതാ കോണ്‍സ്റ്റബിള്‍ കമലേഷ് കുമാരി, സി.പി.ഡ.ബഌു.ഡി. വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥന്‍ എം.എസ്. നേഗി, പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥന്‍ ജെ.പി. യാദവ് എന്നിവര്‍ക്ക് അശോകചക്രയും ഡല്‍­ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഘന്‍ശ്യാം, നനക് ചന്ദ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാം പാല്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഓംപ്രകാശ്, വിജേന്ദര്‍ സിങ് എന്നിവര്‍ക്കു കീര്‍ത്തിചക്രയുമാണു മരണാനന്തര ബഹുമതിയായി ലഭിച്ചിരുന്ന­ത്.
Parliament, Attack, Case, Execution, National, Afzal Guru, Family Members, Gallantry Medals, Returned, President, Pranab Mukherjee, Rashtrapati Bhavan

അ­ഫ്‌­സല്‍ ഗു­രു­വി­ന്റെ ദ­യാ­ഹര്‍­ജി ത­ള്ളി­യ­ രാ­ഷ്ട്ര­പതി­യോട് കൃതജ്­ഞതയു­ണ്ടെ­ന്നും, രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടേതടക്കം ബാക്കിയുള്ള വധശിക്ഷകളും ഉടന്‍ നടപ്പാക്ക­ണ­മെന്നും മെ­ഡ­ലു­കള്‍ സ്വീ­ക­രി­ച്ച ശേ­ഷം കു­ടും­ബാം­ഗ­ങ്ങള്‍ പ­റഞ്ഞു.


Keywords: Parliament, Attack, Case, Execution, National, Afzal Guru, Family Members, Gallantry Medals, Returned, President, Pranab Mukherjee, Rashtrapati Bhavan, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post