Follow KVARTHA on Google news Follow Us!
ad

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി സമഗ്ര പുനരധിവാസ പാക്കേജ് തയാറാക്കണം: എം.എം. ഹസന്‍

സൗദിയിലെ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ KPCC, M.M Hassan, Thiruvananthapuram, Kerala, Saudi, Nitaqat, Government, Malayalam News, Kerala News, International News
തിരുവനന്തപുരം: സൗദിയിലെ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് തയാറാക്കണമെന്ന് കെ.പി.സി.സി.
വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനം തയ്യാറാക്കുന്ന പാക്കേജിന് കേന്ദ്രം കാര്യമായ ധനസഹായം നല്‍കുന്നതിനായി സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ മനുഷ്യത്വപൂര്‍ണമായ സമീപനമാണ് ഇന്ത്യ സൗദിയോട് ആവശ്യപ്പെടേണ്ടത്. ഈ വിഷയം അംബാസിഡര്‍മാര്‍ ചര്‍ച ചെയ്തിട്ട് കാര്യമില്ല, പകരം ഉന്നത തലത്തിലുള്ള ഇടപെടലാണ് വേണ്ടത്. പ്രശ്‌നത്തെ സംബന്ധിച്ച് പ്രധാനമന്ത്രി സൗദി രാജാവുമായി ചര്‍ച നടത്തുകയും കേന്ദ്രമന്ത്രിമാരെ നേരിട്ടയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണം. കൂടാതെ തൊഴിലാളികള്‍ ജയിലില്‍ അകപ്പെടാതിരിക്കാനുള്ള സഹായം എംബസി ഉറപ്പുവരുത്തുന്നുണ്ടോയെന്ന് പരിശോധിക്കണം.

52,000 കോടി രൂപയോളം നമ്മുടെ നാട്ടിലേക്ക് അയക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി ഉന്നതതല നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നാണ് കെ.പി.സി.സിയുടെ നിലപാട്. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം സോണിയ ഗാന്ധിയെ കണ്ടിരുന്നു. പ്രധാനമന്ത്രിയെ കണ്ടും ഇക്കാര്യം ആവശ്യപ്പെടും.

KPCC, M.M Hassan, Thiruvananthapuram, Kerala, Saudi, Nitaqat, Government, Malayalam News, Kerala News, International News,ഈ പദ്ധതി നടപ്പിലാക്കരുതെന്ന് സൗദിയോട് ഒരിക്കലും പറയാന്‍ കഴിയില്ല. 20 ലക്ഷത്തോളം ആളുകള്‍ ഫ്രീ വിസയിലും 7 ലക്ഷത്തോളം പേര്‍ ബിനാമി ബിസിനസ് നടത്തിയും അവിടെ കഴിയുന്നുണ്ട്. ഇവ രണ്ടും നിയമവിരുദ്ധമാണ്. ഇതിനെ തടയുന്നതിനായാണ് ഇത്തരത്തിലൊരു നയം രൂപീകരിക്കാന്‍ അവര്‍ തയാറായത്. നേരത്തെ നടപ്പിലാക്കിയിരുന്നതാണെങ്കിലും ഇപ്പോഴാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. പിടിക്കപ്പെടുന്നവരെ 'എക്‌സിറ്റ്' അടിച്ച് മടക്കി അയക്കുകയോ ജയിലിലടക്കുകയോ ആണ് ചെയ്യുക. ഈ സമീപനത്തെ വളരെയേറെ ആശങ്കയോടെയാണ് മലയാളികള്‍ കാണുന്നത്. വലിയൊരു കൂട്ടം ആളുകള്‍ നാട്ടിലേക്ക് തിരികെ വരേണ്ടിവരും.

ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായി ഏറെ സൗഹൃദമുള്ള നാടാണ് സൗദി. പിടിക്കപ്പെടുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് ഇന്ത്യ സൗദിയോട് ആവശ്യപ്പെടണം. ഇക്കാര്യത്തില്‍ ആറു മാസത്തെ സാവകാശം ഇന്ത്യ ആവശ്യപ്പെടണം. ഈ കാലയളവിനുള്ളില്‍ തൊഴിലാളികള്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള അവസരം നല്‍കണം. കൂടാതെ നിയമവിധേയമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യവും ഉണ്ടാക്കണം.

മലയാളികളെ ഏറെ ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായും പ്രവാസികാര്യ മന്ത്രിയുമായും മുഖ്യമന്ത്രി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.



Keywords: KPCC, M.M Hassan, Thiruvananthapuram, Kerala, Saudi, Nitaqat, Government, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

Post a Comment