Follow KVARTHA on Google news Follow Us!
ad

സ്ത്രീധന പീഡനം: ഒഡീഷ മുന്‍ മന്ത്രി രഘുനാഥ് മൊഹന്തിയും ഭാര്യയും അറസ്റ്റില്‍

ഒഡീഷ മുന്‍ മന്ത്രി രഘുനാഥ് മൊഹന്തിയും ഭാര്യയും അറസ്റ്റിലായി. National news, Kolkata, Raghunath Mohanty, Former, Law minister, Odisha, Accused, Dowry harassment, Daughter-in-law, Arrested, Kolkata, Run, Two weeks, Wife, Arrested,
ഭുവനേശ്വര്‍: സ്ത്രീധനപീഡനത്തിന് ഒഡീഷ മുന്‍ മന്ത്രി രഘുനാഥ് മൊഹന്തിയും ഭാര്യയും അറസ്റ്റിലായി. കൊല്‍ക്കത്തയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമമന്ത്രിയായ രഘുനാഥ് ആരോപണത്തെതുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശേഷം ഒളിവ് ജീവിതത്തിലായിരുന്നു. പൊതുവേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

മൊഹന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച ഒഡീഷ ഹൈക്കോടതി തള്ളിയിരുന്നു. ബലാസോര്‍ പോലീസ് സ്‌റ്റേഷനിലാണ് മൊഹന്തിയുടെ മരുമകളായ ബര്‍ഷ സോണി മൊഹന്തി സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി പരാതി നല്‍കിയിരുന്നത്. 25 ലക്ഷം രൂപയും സ്‌കോര്‍പിയോ കാറും വേണമെന്ന് ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പരാതി.

National news, Kolkata, Raghunath Mohanty, Former, Law minister, Odisha, Accused, Dowry harassment, Daughter-in-law, Arrested, Kolkata, Run, Two weeks, Wife, Arrested, കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു രഘുനാഥ് മൊഹന്തിയുടെ മകന്‍ രാജശ്രീ മൊഹന്തി ബര്‍ഷയെ വിവാഹം കഴിച്ചത്. കേസില്‍ രാജശ്രീ മൊഹന്തി നേരത്തെ അറസ്റ്റിലായിരുന്നു. മൊഹന്തിയുടെ അറസ്റ്റ് മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ഒഡീഷയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരേ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

SUMMARY: Kolkata: Raghunath Mohanty, the former law minister of Odisha accused of dowry harassment by his daughter-in-law, was arrested in Kolkata this morning. He had been on the run for the last two weeks. His wife has been arrested as well.

Keywords: National news, Kolkata, Raghunath Mohanty, Former, Law minister, Odisha, Accused, Dowry harassment, Daughter-in-law, Arrested, Kolkata, Run, Two weeks, Wife, Arrested,

Post a Comment