ഈഫല്‍ ടവറിന് ബോംബ് ഭീഷണി; 1,400 സന്ദര്‍ശകരെ ഒഴിപ്പിച്ചു

പാരീസ്: പാരീസിലെ പ്രശസ്തമായ ഈഫല്‍ ടവറിന് ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി അജ്ഞാത ഫോണ്‍കോളെത്തിയത്. ഇതിനെ തുടര്‍ന്ന് ഈഫല്‍ ടവറിലുണ്ടായിരുന്ന 1,400 സന്ദര്‍ശകരെ ഒഴിപ്പിച്ചു.

തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഥലത്ത് പ്രത്യേക പോലീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2011 ലും ഈഫല്‍ ടവറിന് ഇത്തരമൊരു ഭീഷണിയുണ്ടായിരുന്നു. അന്ന് 4000 പേരെയാണ് ഒഴിപ്പിച്ചത്.
Paris, Bomb Threat, Phone Call, World, Eiffel Tower, Evacuated, Anonymous, Caller Phoned, 1,400 People

Keywords: Paris, Bomb Threat, Phone Call, World, Eiffel Tower, Evacuated, Anonymous, Caller Phoned, 1,400 People, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post