നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിക്കുന്നതായി പരാതി

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ ഭൂമിയിന്മേല്‍ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിക്കുന്നതായി പരാതി. മാനന്തവാടി സ്വദേശിയും നിലവില്‍ നാലാഞ്ചിറയില്‍ താമസക്കാരനുമായ ഇന്നാസ് വിജയനാണ് തന്റെ വസ്തുവിന്മേലുള്ള നികുതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട വില്ലേജ് ഓഫീസില്‍ നികുതി അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും തഹസില്‍ദാരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നികുതി സ്വീകരിക്കൂ എന്നായിരുന്നു വില്ലേജ് ഓഫീസറുടെ പ്രതികരണം. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ തഹസില്‍ദാറുമായി ബന്ധപ്പെട്ടെങ്കിലും നികുതി സ്വീകരിക്കണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

Thiruvananthapuram, Officer, Kerala, Tax, Malayalam News, Kerala News, International Newsവിവരാവകാശ പ്രകാരമുള്ള അപേക്ഷ താന്‍ പൂരിപ്പിച്ചു നല്‍കിയെങ്കിലും മോശമായ പ്രതികരണമാണ് വില്ലേജ് ഓഫീസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിജിലന്‍സിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുള്ളതായും ഇന്നാസ് വിജയന്‍ പറഞ്ഞു.


Keywords: Thiruvananthapuram, Officer, Kerala, Tax, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

Post a Comment

Previous Post Next Post