Follow KVARTHA on Google news Follow Us!
ad

പ്രത്യാശയുടെ സന്ദേശവുമായി നാടെങ്ങും ഈസ്റ്റര്‍ ആഘോഷം

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ യേശുദേവന്‍ Kochi, Jesus Christ, Kerala, Easter, Festival, Jesus, Malayalam News, Kerala News, International News, National News, Gulf News, Health News
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ യേശുദേവന്‍ കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ഈസ്റ്ററിനോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ സെന്റ് മേരീസ് സൊനോറോ പാട്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. എറണാകുളം സെന്റ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.

മരണത്തിന്റെ പ്രവൃത്തികളായ ദയാവധം, ഭ്രൂണഹത്യ, ഗര്‍ഭഛിദ്രം തുടങ്ങിയ പ്രവര്‍ത്തികളില്‍ നിന്ന് ക്രിസ്തുവിനെ സ്‌നേഹിക്കുന്നവരും അനുസരിക്കുന്നവരും മാറിനില്‍ക്കണമെന്ന് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Kochi, Jesus Christ, Kerala, Easter, Festival, Jesus, Malayalam News, Kerala News, International News, National Newsപെസഹ വ്യാഴത്തോടുകൂടി ആരംഭിച്ച നോമ്പുകാലത്തിനും വിശുദ്ധ വാരത്തിനും ഈസ്റ്റര്‍ ആഘോഷത്തോടെ പരിസമാപ്തി കുറിക്കുകയാണ്.


Keywords: Kochi, Jesus Christ, Kerala, Easter, Festival, Jesus, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Post a Comment