അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ദമ്പതികള്‍ ജുമൈറ ബീച്ചില്‍ കുഴിച്ചുമൂടി

ദുബൈ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ദമ്പതികള്‍ ജുമൈറ ബീച്ചില്‍ കുഴിച്ചുമൂടി. ദമ്പതികള്‍ ഏഷ്യന്‍ വംശജരാണെന്ന് പോലീസ് വ്യക്തമാക്കി. അല്‍ ഖൗസില്‍ കുഞ്ഞിന് ജീവന്‍ നല്‍കിയ യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്ന വിവരം ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറത്തായത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി കുറ്റസമ്മതം നടത്തി. പ്രസവം നടന്നതിന്റെ പിറ്റേന്ന് കുഞ്ഞ് മരണപ്പെട്ടെന്നും തുടര്‍ന്ന് പങ്കാളിയുടെ സഹായത്തോടെ യുവതി കുഞ്ഞിനെ ജുമൈറ ബീച്ചില്‍ കുഴിച്ച് മൂടുകയായിരുന്നു.

Gulf news, Asian, Couple, Allegedly, Buried, Newborn, Baby girl, Dubai, Jumeirah Beach, Child, Product, Illicit, Relationship.യുവതിയേയും കൂട്ടി പോലീസ് ബീച്ചിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കടലില്‍ നിന്നുമാണ് കണ്ടെടുത്തത്. തീരത്ത് കുഴിച്ചുമൂടിയ മൃതദേഹം തിരയെടുത്ത് പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ യുവതിക്കും പങ്കാളിക്കുമെതിരെ പോലീസ് കേസെടുത്തു.

SUMMARY: An Asian couple allegedly buried their newborn baby girl on Dubai’s Jumeirah Beach. According to a report in Emarat Al Youm, the child was a product of an illicit relationship.

Keywords: Gulf news, Asian, Couple, Allegedly, Buried, Newborn, Baby girl, Dubai, Jumeirah Beach, Child, Product, Illicit, Relationship.

Post a Comment

Previous Post Next Post