സര്‍ക്കാര്‍ വായ്പ നല്‍കിയ 5 കോടി കരകൗശല വികസന കോര്‍പറേഷന്‍ എം.ഡി പൂഴ്ത്തിവച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കരകൗശല വികസന കോര്‍പറേഷന്‍ തകര്‍ച്ചയുടെ വക്കില്‍. കോര്‍പറേഷന്റെ വില്‍പനശാലകളിലേക്കുള്ള കരകൗശല ഉല്പന്നങ്ങളുടെ വിതരണക്കാര്‍ക്ക് നല്‍കാനുള്ള മുന്‍കാല കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചു കോടി വായ്പ മൂന്നുമാസമായി പൂഴ്ത്തിവച്ചത് ഉള്‍പെടെ മാനേജിംഗ് ഡയറക്ടറുടെ പിടിപ്പുകേടുകളെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി (വ്യവസായം) വി. സോമസുസുന്ദരം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

മുസ്്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ നാലകത്ത് സൂപ്പിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുമാറ്റി ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീനെ ചെയര്‍മാനാക്കിയതിന് പിന്നാലെയാണ് മാനേജിംഗ് ഡയറക്ടര്‍ എ. ഷാജഹാനെ മാറ്റണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ റിപോര്‍ട്ടിന്മേല്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന് കോര്‍പറേഷന്‍ ഡയറക്ടര്‍ബോര്‍ഡിലെ പ്രമുഖ അംഗം മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദേശത്തായിരുന്ന ഈ ബോര്‍ഡംഗം തലസ്ഥാനത്ത് എത്തിയിരുന്നു. ചില വിതരണക്കാരുടെ ബിനാമികളെ പ്രോല്‍സാഹിപ്പിക്കാന്‍ സൂപ്പി ശ്രമിക്കുന്നുവെന്ന
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂപ്പിയെ തിരക്കിട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റിയതെന്നു സൂചനയുണ്ടായിരുന്നു.

ACS, Report, Against, HDCK, MD, Loan, Government, Thiruvananthapuram, M.C.Khamarudheen, Kasaragod, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.എം.ഡിയുടെ പിടിപ്പുകേട് സ്ഥാപനത്തെ തകര്‍ക്കുമെന്ന് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായ സോമസുന്ദരവും ഡയറക്ടര്‍ ബോര്‍ഡംഗവും പറഞ്ഞതോടെ അടിയന്തിര നടപടി ഇല്ലെങ്കില്‍ സ്ഥാപനം രൂക്ഷ പ്രതിസന്ധിയിലായേക്കും. തന്നെ മാറ്റുമെന്ന സൂചന ലഭിച്ചതോടെ എം.ഡി കാര്യമായി ഔദ്യോഗിക കാര്യങ്ങളൊന്നും ചെയ്യുന്നില്ല. തിരുവനന്തപുരം കനകക്കുന്നില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന ട്രാവന്‍കൂര്‍ ഫെസ്റ്റിലാണ് ഇപ്പോള്‍ അദ്ദേഹം മുഴുവന്‍ സമയവും ചെലവഴിക്കുന്നത്.

കഴിഞ്ഞ ജനുവരി മാസത്തിലാണ് സര്‍ക്കാര്‍ കരകൗശല വികസന കോര്‍പറേഷന് അഞ്ചുകോടി നല്‍കിയത്. 13.5 ശതമാനമാണ് പലിശ. ഇതുപയോഗിച്ച് വിതരണക്കാരുടെ കുടിശിക തീര്‍ക്കാനുള്ള നടപടി കോര്‍പറേഷന്‍ ആരംഭിച്ചതാകട്ടെ മാര്‍ച്ച് ഒന്നിനു മാത്രമാണ്. കുടിശികയുള്ള വിതരണക്കാര്‍ രേഖകളുമായി 15 ദിവസത്തിനുള്ളില്‍ സമീപിക്കണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് ഒന്നിന് കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ തലേ ദിവസമായ മാര്‍ച്ച് 30 വരെ 20ല്‍ താഴെ കുടിശികക്കാര്‍ക്കു മാത്രമാണ് പണം നല്‍കിയത്. കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടു ബന്ധമുള്ള വിതരണക്കാര്‍ക്കു മാത്രം കുടിശിക തുക നല്‍കുകയും പകുതിയിലേറെ വരുന്ന ബാക്കി തുക ചെലവഴിക്കാതെ സൂക്ഷിച്ചിരിക്കുകയുമാണ്.

മൂന്നു മാസത്തെ പലിശ തുക മാത്രം 19.5 ലക്ഷം രൂപയാണ് സര്‍ക്കാരിനു കോര്‍പറേഷന്‍ നല്‍കേണ്ടത്. ഈ തുക മുഴുവന്‍ കുടിശിക വിതരണത്തിനു വിനിയോഗിക്കുകയും കോര്‍പറേഷനുള്ള സര്‍ക്കാര്‍ ഗ്രാന്റാക്കി മാറ്റാന്‍ അപേക്ഷ നല്‍കുകയും ചെയ്താല്‍ ഈ പലിശ ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിനുള്ള യാതൊരു ശ്രമവും എം.ഡി നടത്തിയിട്ടില്ലെന്നാണ് വിമര്‍ശനം.

Keywords: ACS, Report, Against, HDCK, MD, Loan, Government, Thiruvananthapuram, M.C.Khamarudheen, Kasaragod, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

Previous Post Next Post