Follow KVARTHA on Google news Follow Us!
ad

വിചാരണയില്ലാതെ തടവ്: സംസ്ഥാ­ന ആ­ഭ്യ­ന്ത­ര­മ­ന്ത്രി­മാരു­ടെ യോഗം ചര്‍ച ചെയ്യും

കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍­ഡെ­യു­ടെ നേ­തൃ­ത്വ­ത്തില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ New Delhi, Ministers, Meet, National, Home Minister, Susheel Kumar Shinde, UPA, E. Ahammed,, E.T. Mohammed Basheer, Loksabha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍­ഡെ­യു­ടെ നേ­തൃ­ത്വ­ത്തില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചേ­രുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോ­ഗ­ത്തില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നവരുടെ പ്രശ്‌­നങ്ങള്‍ ചര്‍ച ചെയ്യും. ചൊ­വ്വാഴ്­ച ചേര്‍­ന്ന യു.പി.എ. ഘ­ട­ക­ക­ക്ഷി­ക­ളു­ടെ യോ­ഗ­ത്തി­ലാ­ണ് വി­ഷ­യം ­സംസ്ഥാ­ന ആ­ഭ്യ­ന്ത­രമ­ന്ത്രി­മാ­രു­ടെ യോ­ഗ­ത്തില്‍ ചര്‍­ച ചെ­യ്യാന്‍ തീ­രു­മാ­ന­മാ­യ­ത്.

മുസ്‌­ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും നിവേദനം നല്‍കിയിരുന്നു. മുസ്ലിം യുവാക്കളെ ഒരുതെളിവും ഇല്ലാതെ ജയിലിലടക്കുന്നത് പതിവാണെന്നും കുറ്റപത്രം പോലും സമര്‍പിക്കാതെ വര്‍ഷങ്ങളോളം ജയിലിലടക്കുകയാണെന്നും ഇ.ടി. മു­ഹമ്മ­ദ് ബ­ഷീര്‍ ക­ഴി­ഞ്ഞ­ദിവസം ലോ­ക്‌­സ­ഭ­യില്‍ ഉ­ന്ന­യി­ച്ചി­രുന്നു.

New Delhi, Ministers, Meet, National, Home Minister, Susheel Kumar Shinde, UPA, E. Ahammed,, E.T. Mohammed Basheer, Loksabha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.തീവ്രവാദ കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിച്ചില്ലെങ്കില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യത്തിന് അവകാ­ശ­മു­ണ്ടെ­ന്നാ­യി­രുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍പി­എന്‍ മ­റു­പടി നല്‍­കി­യത്. ഇ­തി­നു ശേ­ഷ­മാ­ണ് വി­ഷ­യ­ത്തി­ന്റെ ഗൗര­വം ക­ണ­ക്കി­ലെടു­ത്ത് സംസ്ഥാ­ന ആ­ഭ്യ­ന്തരമ­ന്ത്രി­മാ­രു­ടെ യോ­ഗ­ത്തില്‍ ചര്‍­ച ചെ­യ്യാന്‍ തീ­രു­മാ­ന­മാ­യത്.

Related News:

തീ­വ്ര­വാ­ദ കേ­സു­ക­ളില്‍ ആ­റു­മാ­സ­ത്തി­നു­ള്ളി­ല്‍­ കു­റ്റ­പത്രം സ­മര്‍­പി­ച്ചി­ല്ലെ­ങ്കില്‍ ജാമ്യം

Keywords: New Delhi, Ministers, Meet, National, Home Minister, Susheel Kumar Shinde, UPA, E. Ahammed,, E.T. Mohammed Basheer, Loksabha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Post a Comment