Follow KVARTHA on Google news Follow Us!
ad

ദൈവത്തിന്റെ കാലുപയോഗിച്ച് മെസ്സി വിക്കറ്റ് നേടുന്ന വീഡിയോ യൂട്യൂബില്‍ ഹിറ്റ്

ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി ബാറ്റു കൊണ്ടും ബോളു കൊണ്ടും ഇന്ദ്രജാലം കാട്ടിയ ക്രിക്കറ്റ് മത്സരത്തില്‍ അദ്ദേഹത്തിനു വിജയംലഭിച്ചത് ദൈവത്തിന്റെ കാലുകൊണ്ട്. ആദ്യം Football, Cricket, YouTube, Leonal Messi, Entertainment, Maradona, Video, Advisement,
ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി ബാറ്റു കൊണ്ടും ബോളു കൊണ്ടും ഇന്ദ്രജാലം കാട്ടിയ ക്രിക്കറ്റ് മത്സരത്തില്‍ അദ്ദേഹത്തിനു വിജയംലഭിച്ചത് ദൈവത്തിന്റെ കാലുകൊണ്ട്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മെസ്സി ബൗണ്ടറികളടിച്ച് ഗാലറിയെ ആവേശംകൊള്ളിച്ചശേഷം ബോള്‍ ചെയ്തപ്പോള്‍ വിസ്മയകരമായ രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റും കൊയ്തു. മെസിയുടെ ക്രിക്കറ്റിലെ വിജയം കണ്ട് ആരും അത്ഭുതപ്പെടേണ്ട.

ഒരു പരസ്യ ചിത്രീകരണത്തിനു വേണ്ടിയാണ് ഫുട്‌ബോള്‍ രാജകുമാരന്‍ ബാറ്റും പന്തും കൈയിലെടുത്ത് തന്റെ ഇന്ദ്രജാലം പ്രകടമാക്കിയത്. ഫെബ്രുവരി 23ന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയോ അഞ്ച് ദിവസംകൊണ്ടുതന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

Football, Cricket, YouTube, Leonal Messi, Entertainment, Maradona, Video, Advisement,ബാഴ്‌സലോണയുടെ പത്താം നമ്പര്‍ ജഴ്‌സിയുമിട്ടു കൊണ്ട് ബൂട്ട് കെട്ടി കൊണ്ടിരിക്കുന്ന മെസ്സിയുടെ സമീപത്തേക്ക് ക്രിക്കറ്റ് കളിക്കാന്‍ വെല്ലുവിളിക്കുന്ന സുഹൃത്ത് വരുന്ന ചിത്രമാണ് വീഡിയോയില്‍ ആദ്യം തെളിയുന്നത്. കളി തുടങ്ങിയതിനു ശേഷം, എതിരാളിയുടെ പന്തുകളെ ബൗണ്ടറിക്കു പുറത്തേക്ക് സച്ചിനെപോലെ ഫോറായും സിക്‌സായും പറത്തിയതിനു പിന്നാലെ മെസ്സി ബോള്‍ ചെയ്യാനെത്തിയപ്പോഴാണ് അത്ഭുത നിമിഷങ്ങള്‍ ഉണ്ടായത്.

ആദ്യത്തെ രണ്ട് പന്തുകളും സിക്‌സറുകളായി മാറിയപ്പോള്‍, പുഞ്ചിരിതൂകി കൊണ്ട് മനസ്സില്‍ കണക്കു കൂട്ടി  അടുത്തബോള്‍ എറിയാന്‍ എത്തിയപ്പോഴാണ് ഫുട്‌ബോളും ക്രിക്കറ്റും കൂടി ചേരുന്ന സുന്ദര നിമിഷങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. തന്റെ ആരാധ്യനായ മറഡോണയുടെ ഫുട്‌ബോള്‍ നിയമങ്ങളിലില്ലാത്ത പ്രശസ്തമായ 'ദൈവത്തിന്റെ കൈ' പതിഞ്ഞ ഗോളുപോലെ, ക്രിക്കറ്റ് നിയമങ്ങളില്ലാത്ത ബൗളിങ്ങ് അല്ല, ഒരു ഇടങ്കാലന്‍ ഷോട്ട് നല്‍കി എതിരാളിയുടെ വിക്കറ്റുംകൊണ്ട് 'ദൈവത്തിന്റെ കാല്‍' പതിഞ്ഞ പന്ത് പറന്നുപോകുമ്പോള്‍ സുന്ദരമായ നിമിഷങ്ങളാണ് ആസ്വദകര്‍ക്ക് ലഭിക്കുക.

വീഡിയോ ദൃശ്യം പരസ്യചിത്രം നിര്‍മിച്ചവര്‍ തന്നെയാണ് യുട്യൂബില്‍ അപ് ലോഡ് ചെയ്തതെന്നാണ് കരുതുന്നത്. ഇവരുടെ പ്രശസ്തിക്ക് ഇതില്‍പരം ഒരു നല്ല മുഹൂര്‍ത്തം മെസ്സിക്കും സമ്മാനിക്കാന്‍ കഴിയില്ല.





Keywords: Football, Cricket, YouTube, Leonal Messi, Entertainment, Maradona, Video, Advisement, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment