Follow KVARTHA on Google news Follow Us!
ad

കൊല്‍ക്കത്ത ദുരന്തം: മരിച്ചവരുടെ എണ്ണം 18 ആയി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സൂര്യസെന്‍ മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. , Fire, Dead, National, Susan Market, Injury, Building, Hospital, 20 Fire Engines, Heavy Smoke,
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സൂര്യസെന്‍ മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ 3.50ഓടെയാണ് അഗ്‌നിബാധയുണ്ടായത്. ഉറക്കത്തിലായിരുന്ന തൊഴിലാളികള്‍ തീപടരുന്നതറിയാതെ ആറ് നിലയുള്ള കെട്ടിടത്തില്‍ കുടുങ്ങുകയായിരുന്നു.

കൂടുതല്‍ പേര്‍ ഇനിയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീയണയ്ക്കാന്‍ 18 അഗ്‌നിശമനസേന യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് തീ നിയന്ത്രണവിധേയമായത്.

 Kolkata, Fire, Dead, National, Susan Market, Injury, Building, Hospital, 20 Fire Engines, Heavy Smoke,
തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. കനത്ത പുകയും ഇടുങ്ങിയ വഴികളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

SUMMARY: Kolkata: A major fire engulfed a six-storey market complex in central Kolkata's Sealdah area early Wednesday, killing at least 18 people and injuring several others.

Keywords: Kolkata, Fire, Dead, National, Susan Market, Injury, Building, Hospital, 20 Fire Engines, Heavy Smoke, Kvartha, Malayalam News, Malayalam Vartha, Kerala News, National News, International News, Sports News, Stock News, Entertainment, Gulf News.

Post a Comment