Follow KVARTHA on Google news Follow Us!
ad

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: എസ്.ആര്‍.പി.എഫ് കമാന്റോ അറസ്റ്റില്‍

അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മറ്റൊരു പോലീസുദ്യോഗസ്ഥനെകൂടി സിബിഐ അറസ്റ്റ് ചെയ്തു. National news, Anaju Chaudhary, Commando, State Reserve Police Force, Arrested, Fifth policeman, Custody, Ahmedabad, CBI, Gujarat policeman, Connection, Fake encounter killing, Mumbai teenager, Ishrat Jahan, Ahmedabad Crime Branch in 2004.
അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മറ്റൊരു പോലീസുദ്യോഗസ്ഥനെകൂടി സിബിഐ അറസ്റ്റ് ചെയ്തു. സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സിലെ അനജു ചൗധരി എന്ന കമാന്റോയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന പോലീസുകാരുടെ എണ്ണം അഞ്ചായി.

2004ല്‍ ഡി.വൈ.എസ്.പി ആയിരുന്ന തരുണ്‍ ബാരോട്ടിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അനജു ചൗധരി. ഇസ്രത്ത് ജഹാന്‍ കേസില്‍ സിബിഐ ആദ്യമായി അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥനാണ് തരുണ്‍ ബാരോട്ട്.

തന്റെ സര്‍വീസ് തോക്കില്‍ നിന്നും അനജു ചൗധരി 10 റൗണ്ട് വെടിയുതിര്‍ത്തിയതായി സിബിഐ വെളിപ്പെടുത്തി. അറസ്റ്റിലായ മറ്റൊരു ഉദ്യോഗസ്ഥന്‍ ജി.എല്‍ സിംഗാളിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു വെടിവെപ്പ്. എന്നാല്‍ വെടിയുണ്ടകള്‍ സൂക്ഷിക്കുന്ന ഒഴിഞ്ഞ കൂട് പോലീസില്‍ തിരിച്ചേല്‍പ്പിക്കാതിരുന്നത് സംശയകരമാണെന്ന് സിബിഐ വ്യക്തമാക്കി.

National news, Anaju Chaudhary, Commando, State Reserve Police Force, Arrested, Fifth policeman, Custody, Ahmedabad, CBI, Gujarat policeman, Connection, Fake encounter killing, Mumbai teenager, Ishrat Jahan, Ahmedabad Crime Branch in 2004.ഇസ്രത്ത് ജഹാനും കൂട്ടരും കാറില്‍ യാത്രചെയ്യവേ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അപായപ്പെടുത്താന്‍ എത്തിയ തീവ്രവാദികളാണെന്ന് പറഞ്ഞ് കാര്‍ തടഞ്ഞ്‌ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. 2004 ജൂണ്‍ 15നാണ് കോളജ് വിദ്യാര്‍ത്ഥിനിയായ ഇസ്രത്ത് ജഹാന്‍ (19), മലയാളിയായ പ്രാണേശ് പിള്ള എന്നുവിളിക്കുന്ന ജാവേദ് ശെയ്ഖ്, സീഷന്‍ ജോഹര്‍, അംജത് അലി റാണ എന്നിവരുള്‍പെട്ട നാലംഗ സംഘത്തെ ഗുജറാത്ത്‌ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വധിച്ചത്

SUMMARY: Ahmedabad: The CBI arrested one more Gujarat policeman in connection with the alleged fake encounter killing of Mumbai teenager Ishrat Jahan and three others by Ahmedabad Crime Branch in 2004.

Keywords: National news, Anaju Chaudhary, Commando, State Reserve Police Force, Arrested, Fifth policeman, Custody, Ahmedabad, CBI, Gujarat policeman, Connection, Fake encounter killing, Mumbai teenager, Ishrat Jahan, Ahmedabad Crime Branch in 2004.

Post a Comment